വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്ന സംഭവം ; പ്രതിയെ പിടികൂടി

Spread the love

കൊച്ചി : വൈദികനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് പണവും ഫോണും കവർന്ന കേസിലെ പ്രതി പിടിയില്‍. കോട്ടയം സ്വദേശിയായ വൈദികനെയാണ് മുറിയില്‍ പൂട്ടിയിട്ട്, കഴുത്തില്‍ കത്തി വെച്ച്‌ ഭീഷണിപ്പെടുത്തി നാല്‍പതിനായിരം രൂപയും ഐഫോണും കവർന്നത്.

പ്രതി കണ്ണൂർ സ്വദേശി ആല്‍ബിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കെഎസ്‌ആർടിസിക്ക് സമീപത്തെ ലോഡ്ജില്‍ കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികന്‍ സ്വകാര്യ ആവശ്യത്തിനായി കൊച്ചിയിലെത്തുന്നത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി പരിസരത്തുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. അതിനിടയിലാണ് കണ്ണൂര്‍ സ്വദേശിയായ ആല്‍ബിന്‍ ലോഡ്ജിലേക്ക് അതിക്രമിച്ച്‌ കയറി വൈദികന്‍റെ കഴുത്തില്‍ കത്തി വെച്ച്‌ ഭീഷണിപ്പെടുത്തി പണവും ഐഫോണും കവര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വൈദികന്‍ കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേ,ഷണം തുടര്‍ന്നുവരികയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെയോടെ ഹൈക്കോടതിക്ക് സമീപത്ത് വെച്ച്‌ ഐഫോണില്‍ സിമ്മിടാന്‍ ശ്രമിച്ചപ്പോഴാണ് അലര്‍ട്ട് ലഭിക്കുകയും ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.