video
play-sharp-fill
അന്തിമയങ്ങിയാൽ വീടിന്റെ ടെറസിന് മുകളിൽ കാൽപ്പെരുമാറ്റവും ആളനക്കവും, ലൈറ്റിട്ട് പുറത്തിറങ്ങിയാൽ അപ്രത്യക്ഷമാകും : മായാവി കളിക്കുന്ന അജ്ഞാത സംഘത്തെ തേടി പൊലീസ്

അന്തിമയങ്ങിയാൽ വീടിന്റെ ടെറസിന് മുകളിൽ കാൽപ്പെരുമാറ്റവും ആളനക്കവും, ലൈറ്റിട്ട് പുറത്തിറങ്ങിയാൽ അപ്രത്യക്ഷമാകും : മായാവി കളിക്കുന്ന അജ്ഞാത സംഘത്തെ തേടി പൊലീസ്

സ്വന്തം ലേഖകൻ

ചാവക്കാട്: അന്തിമയങ്ങിയാൽ വീടിന്റെ ടെറസിന് മുകളിൽ കാൽപ്പെരുമാറ്റവും ആളനക്കവും, ലൈറ്റിട്ട് പുറത്തിറങ്ങിയാൽ അപ്രത്യക്ഷമാകും. രാത്രി ആയാൽ മാത്രം ഒരു ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്ന അജ്ഞാത സംഘത്തെ തേടി പൊലീസ്. ചാവക്കാട് അനു ഗ്യാസിന് കിഴക്ക് പൂക്കുളംകണ്ണിക്കുത്തി റോഡിലെ കാരുണ്യ സ്ട്രീറ്റിലും സമീപ പ്രദേശങ്ങളിലുമായി അൻപതോളം വീട്ടുകാരാണ് മൂന്നുപേർ ഉൾപ്പെട്ട സംഘത്തിെന്റ കാൽ പെരുമാറ്റം കാതോർത്ത് ഉറക്കം നഷ്ടപ്പെട്ട് ഭീതിയിൽ കഴിയുന്നത്.

ഒറ്റക്കും കൂട്ടായും ആണുങ്ങളില്ലാത്തതും ആൾ താമസമില്ലാത്തതുമായ എട്ടോളം വീടുകളുടെ ടെറസിന് മുകളിലും പരിസരത്തുമായി ഒരു മാസത്തിലേറെയായി അജ്ഞാതസംഘതത്തിന്റെ സാമീപ്യമുണ്ട്.അതിനിടയിൽ ഒരുവീട്ടിൽ കയറിയ ഒരാൾ വീട്ടുകാർ ഉണർന്ന് അടുത്തെത്തിയതോടെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് ആരൊക്കെയോ ഇരുട്ടിെന്റ മറവിൽ നിഴലായി നടക്കുന്നുണ്ടെന്ന ആശങ്ക നാട്ടിൽ പടർന്നത്. ശല്യം വ്യാപിച്ചതോടെ മേഖലയിലെ എല്ലാ യുവാക്കളും സംഘടിച്ച് രാത്രിമുഴുവൻ സമയങ്ങളിൽ ഉറക്കമൊഴിച്ച് അജ്ഞാതസംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. രാത്രിയിൽ ആളനക്കവും ഭീഷണിയുമൊക്കെ ഉണ്ടെങ്കിലും പ്രദേശത്ത് മോഷണമോ കവർച്ചാശ്രമമോ നടന്നിട്ടില്ല.

Tags :