video
play-sharp-fill

സിനിമാപ്രാന്ത് കെണിയായി;മോഷണത്തിനിടെ ചുവരില്‍ സിനിമാ ഡയലോഗെഴുതി സമയം പോയി, ‘ബിഗ് ബി’ ആരാധകനായ കള്ളന്‍ പിടിയില്‍

സിനിമാപ്രാന്ത് കെണിയായി;മോഷണത്തിനിടെ ചുവരില്‍ സിനിമാ ഡയലോഗെഴുതി സമയം പോയി, ‘ബിഗ് ബി’ ആരാധകനായ കള്ളന്‍ പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

ഇന്‍ഡോര്‍: മോഷ്ടിക്കാൻ കയറിയ വീട്ടിലെ ചുമരിൽ സിനിമ ഡയലോഗുകൾ എഴുതി സമയം പോയി.വീട്ടുകാർ പിടികൂടി കള്ളനെ പോലീസിൽ ഏൽപ്പിച്ചു.ഇന്‍ഡോറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. കടുത്ത അമിതാഭ് ബച്ചന്‍ ആരാധകനെന്ന് സംശയിക്കുന്ന കള്ളന്റെ ഭിത്തിയിലെ കലാസൃഷ്ടികളില്‍ അഗ്നിപഥ് അടക്കമുള്ള ചിത്രങ്ങളുടെ പേരും ബിഗ് ബിയുടെ പ്രശസ്തമായ ഡയലോഗുകളും ഉള്‍പ്പെടുന്നുണ്ട്. വിജയ് യാദവ് എന്ന യുവാവാണ് പിടിയിലായിട്ടുള്ളത്.

സോനു യാദവ് എന്ന സഹ കള്ളനൊപ്പം കോര്‍പ്പറേറ്റ് സ്ഥാപന ഉടമയായ അന്‍വര്‍ കാദ്രിയുടെ ഇന്‍ഡോറിലെ ജൂന റിസാലയിലെ വീട്ടിലാണ് വിജയ് യാദവ് മോഷണത്തിനെത്തിയത്. കുറച്ച്‌ പണവും സ്വര്‍ണവും വെള്ളിയും കിട്ടിയതോടെ സോനു മോഷണം നിര്‍ത്തി മടങ്ങി.എന്നാല്‍ ആഡംബര ബംഗ്ലാവിലെ ചുവടുകള്‍ ആകര്‍ഷകമായി തോന്നിയതോടെ വിജയ് വീടിനുള്ളില്‍ തുടരുകയായിരുന്നു. വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയ സ്കെച്ച്‌ പെന്നുകളുപയോഗിച്ച്‌ ചുവരുകളില്‍ ചിത്രം വരയ്ക്കുകയും എഴുതാനും തുടങ്ങിയ ഇയാള്‍ ഇതില്‍ മുഴുകിയ വിജയ് സമയം പോയതറിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ഹാളില്‍ വച്ചിരുന്ന ഗ്ലാസ് നിര്‍മ്മിതമായ ഷീറ്റ് ഇയാളുടെ കൈ തട്ടി താഴെ വീണ് പൊട്ടിയതോടെ വീട്ടുകാര്‍ ഉണര്‍ന്നു. ഇതോടെയാണ് കള്ളന്‍ പിടിയിലായത്. ഇന്‍ഡോര്‍ എസിപി രാജീവ് ബഡോരിയ ആണ് ഇയാളെ അറസ്റ്റ് ചെയ്ത വിവരം വിശദമാക്കിയത്. ഒപ്പമുണ്ടായിരുന്ന ആളെ കുറിച്ച്‌ വിവരം നല്‍കിയെങ്കിലും ഇയാളെ ഇനിയും കണ്ടെത്തിയിട്ടില്ല.