പട്ടാപ്പകൽ പത്തനംതിട്ടയിലെ ജുവലറിയിൽ മോഷണം: ജീവനക്കാരനെ കെട്ടിയിട്ടി സ്വർണം കവർന്നു: മോഷണത്തിന് പിന്നിൽ ജുവലറി ജീവനക്കാരനായ അന്യസംസ്ഥാനക്കാരൻ
സ്വന്തം ലേഖകൻ
പത്തനംതിട്ട: സ്വർണംവാങ്ങാൻ ആളെത്തുന്നുണ്ടെന്നറിയിച്ച് അവധിദിവസമായ ഞായറാഴ്ച ജുവലറി തുറപ്പിച്ച് കട കൊള്ളയടിച്ചു. ജീവനക്കാരനായ അന്യസംസ്ഥാനക്കാരനെ കെട്ടിയിട്ട ശേഷമാണ് സ്വർണവും പണവും ത്ട്ടിയെടുത്തത്. ഇതേ ജുവലറിയിലെ തന്നെ ജീവനക്കാരനായ അക്ഷയ് പട്ടേലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ ഇയാൾ മോഷണത്തിന് ശേഷം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കോഴഞ്ചേരിയ്ക്ക് സമീപത്തു വച്ച് പൊലീസ് പിടിയിലാകുകയായിരുന്നു. എന്നാൽ, കവർച്ചയ്ക്ക് നേതൃത്വം നൽകിയ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീൽ താൻ നിരപരാധിയാണെന്ന് പറഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന. ശേഷിച്ച മൂന്നു പേർക്കുമായി തെരച്ചിൽ ഊർജിതമാക്കി. ഇയാൾ രണ്ടാഴ്ച മുൻപാണ് ജ്വല്ലറിയിൽ ജോലിക്ക് കയറിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ മുത്താരമ്മൻ കോവിലിന് സമീപമുള്ള കൃഷ്ണ ജൂവലേഴ്‌സിൽ നാലംഗ സംഘം കവർച്ച നടത്തിയത്. ഇതിന് പിന്നിൽ മികച്ച ആസൂത്രണം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
30 വർഷത്തിലധികമായി മഹാരാഷ്ട്ര സ്വദേശിയായ സേട്ടു നടത്തുന്നതാണ് കൃഷ്ണ ജൂവലറി. ആഭരണ വിൽപനയ്‌ക്കൊപ്പം മറ്റു ജുവലറികളിലേക്ക് സ്വർണം നൽകുകയും ചെയ്യുന്നുണ്ട്. ഇതു കൊണ്ട് തന്നെ സുതാര്യമായ ഇടപാടാണ് സേട്ടു നടത്തിയിരുന്നു. വിതരണത്തിനും വിൽപനയ്ക്കുമായി സ്വർണംസൂക്ഷിച്ചിരുന്നത് കടയ്ക്കുള്ളിലെ ലോക്കറിലായിരുന്നു. ശനിയാഴ്ച ബാങ്ക് അവധി ആയതിനാൽ അന്നു വരെ ലഭിച്ച 13 ലക്ഷം രൂപയും ലോക്കറിൽ വച്ചിരിക്കുകയായിരുന്നു. ഇത് അടക്കം നാല് കിലോ സ്വർണവും 13 ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. കവർച്ചയ്ക്കിടെ ജീവനക്കാരനെ കെട്ടിയിട്ട ശേഷം മൂക്കിന് ഇടിക്കുകയായിരുന്നു അക്രമി സംഘം. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ജ്വല്ലറിയിലെത്തിയ ഒരാൾ ജീവനക്കാരനായ സന്തോഷിനെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനെ മൂന്ന് പേർ കൂടെ എത്തി സന്തോഷിനെ ജ്വല്ലറിയുടെ പുറക് ഭാഗത്ത് എത്തിച്ച് വായിൽ തുണി തിരുകി കെട്ടിയിട്ടു. ഈ സമയം വന്ന ഉപഭോക്താവിനോട് കവർച്ചക്ക് സഹായം നൽകിയ ജീവനക്കാരൻ അക്ഷയ് പട്ടേൽ സംസാരിച്ചു. ജ്വല്ലറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്ന സംഘത്തോടൊപ്പം അക്ഷയ് പട്ടേലും മടങ്ങിയെന്നാണ് സന്തോഷ് പറയുന്നത്.
ഓട്ടോറിക്ഷയിൽ റിംഗ് റോഡിലെത്തിയ മോഷണസംഘം അവിടെ നിർത്തിയിട്ടിരുന്ന സ്‌കോർപ്പിയോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറിയിലെ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌കും സംഘം കൊണ്ട് പോയി. കെട്ടഴിച്ച് പുറത്ത് വന്ന സന്തോഷ് തന്നെയാണ് വിവരം അടുത്തുള്ളവരോട് പറഞ്ഞത്. സന്തോഷിന് മൂക്കിനാണ് പരിക്കേറ്റത്. മോഷ്ടാക്കൾ മറാത്തിയിലാണ് സംസാരിച്ചതെന്നും സന്തോഷ് പറയുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മല്ലപ്പള്ളി ഭാഗത്തു നിന്നും പിടികൂടിയത്.

സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനുണ്ട്. ഇതു കൂടാതെ കടയിൽ നിന്നും മോഷ്ടിച്ച സ്വർണവും പണവും ഇനി വീണ്ടെടുക്കാനുമുണ്ട്.
എന്നാൽ, സംഭവത്തിനു പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. വൈകിട്ട് നാലോടെ ഒരു സ്ഥിരം കസ്റ്റമർ സേട്ടുവിനെ ഫോണിൽ വിളിക്കുന്നിടത്ത് നിന്നാരംഭിക്കുന്നു കവർച്ചയുടെ ആസൂത്രണം. കുടുംബസമേതം കടയിലെത്തിയ കസ്റ്റമർ തനിക്ക് ആഭരണം വേണമെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ചയായതിനാൽ കട അടവായിരുന്നു. എങ്കിലും സ്ഥിരം കസ്റ്റമറുടെ അഭ്യർത്ഥന മാനിച്ച് സ്വർണം എടുത്തു നൽകാൻ സേട്ടു രണ്ടു പേരെ വിട്ടു. 10 വർഷത്തോളമായി കടയിൽ ജോലി ചെയ്യുന്ന സന്തോഷ്, രണ്ടാഴ്ച മുൻപ് മാത്രം ജോലിക്കെത്തിയ അക്ഷയ് പാട്ടീൽ എന്നിവരെയാണ് അയച്ചത്.
സന്തോഷും അക്ഷയും കട തുറന്ന് അകത്ത് കടന്നതിന് പിന്നാലെ മൂന്നു പേർ കൂടി ഒപ്പം തള്ളിക്കയറി. ഇവർ സന്തോഷിനെ മർദിച്ച് അവശനാക്കി ലോക്കർ റൂമിൽ കെട്ടിയിട്ടു. തുടർന്ന് സ്വർണവും പണവും കൈവശം കരുതിയിരുന്ന ബാഗിലേക്ക് മാറ്റുന്നതിനിടെ മുൻപ് വിളിച്ച കസ്റ്റമർ എത്തി. ഈ സമയം സന്തോഷ് അടി കൊണ്ട് അകത്തു കിടക്കുകയും കൊള്ള നടക്കുകയുമായിരുന്നു. എന്നാൽ, അങ്ങനെ ഒരു പ്രതീതി ജനിപ്പിക്കാത്ത വിധം വന്ന കസ്റ്റമർക്ക് സ്വർണവും കൊടുത്ത് പണവും വാങ്ങുകയാണ് കൊള്ളസംഘം ചെയ്തത്.
ഇതിന് ശേഷം സന്തോഷിന്റെ സ്വർണമാലയും കൈവളയും മോഷ്ടാക്കൾ കവർന്നു. പോകുന്നതിന് മുൻപ് സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് ശേഖരിക്കാനും സംഘം മറന്നില്ല. പുറത്തിങ്ങിയ സംഘം ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. സംഘം പോയ ശേഷം ലോക്കർ മുറിയിൽ നിന്നു പുറത്തു വന്ന സന്തോഷ് കവർച്ചാ വിവരം ഉടമയെ വിളിച്ചു പറഞ്ഞു. മർദനമേറ്റ സന്തോഷിന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്. മണിക്കൂറുകൾക്ക് ശേഷം നാടകീയമായിട്ടാണ് അക്ഷയ് കീഴടങ്ങിയത്. തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് അന്വേഷണം വഴി തിരിച്ചു വിടാനുള്ള ഇയാളുടെ ശ്രമം പൊലീസ് പരാജയപ്പെടുത്തി. സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Third Eye News Live
0