video
play-sharp-fill
കാറിലെത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ വ്യാപാരിയിൽനിന്ന് രണ്ട് കിലോയോളം സ്വർണം കവർന്നു; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കാറിലെത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ വ്യാപാരിയിൽനിന്ന് രണ്ട് കിലോയോളം സ്വർണം കവർന്നു; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ വ്യാപാരിയിൽനിന്ന് സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്ന് രണ്ട് കിലോഗ്രാം സ്വർണം കവർന്നതായാണ് പരാതി.

ഇന്നലെ രാത്രി 11 മണിയോടെ കൊടുവള്ളി – ഓമശ്ശേരി റോഡിൽ ഒതയോത്ത് മുത്തമ്പലത്ത് വെച്ചായിരുന്നു സംഭവം. രാത്രി കടയടച്ച ശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

കൈയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വർണം ഇവർ കൊണ്ടുപോയെന്നും ബൈജു പറയുന്നു. മോഷ്ടാക്കൾ മുഖം മൂടി ധരിച്ചിരുന്നില്ല. ഇവരെ നേരത്തെ കണ്ടിരുന്നില്ല. എന്നാൽ, കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് ബൈജു പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണപ്പണി കൂടി ചെയ്യുന്ന ആളായതിനാൽ മറ്റ് പലരുടെയും സ്വർണം കൂടി തന്റെ പക്കലുണ്ടായിരുന്നെന്നും ബൈജു പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.