ഉണ്ടായിരുന്ന റോഡ് പണിയാനായി പൊളിച്ചിട്ടു: 2 മാസമായി ജനങ്ങൾ ദുരിതത്തിൽ: കുമരകം പതിനഞ്ചാം വാർഡ് നിവാസികൾ പ്രതിഷേധത്തിൽ: സമരത്തിനൊരുങ്ങി കോൺഗ്രസ് വാർഡ് കമ്മിറ്റി

Spread the love

കുമരകം : കുമരകം പഞ്ചായത്തിലെപതിനഞ്ചാം വാർഡിൽ ഈരമറ്റം റോഡും പരുത്തിപ്പറമ്പ് വാചാപ്പറമ്പ് റോഡും പുതുക്കിപ്പണികൾക്കായി പൊളിച്ചിട്ട് രണ്ടു മാസക്കാലമായി. പണി തുടങ്ങാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് വാർഡ് കമ്മിറ്റി രംഗത്തു വന്നു.

5 വർഷക്കാലം ഒന്നും ചെയ്യാതെ ഇരുന്നിട്ട് ഭരണം തീരാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വാർഡിലെ വർക്കുകൾ ചെയ്തുവെന്ന് വരുത്തിത്തീർക്കുവാൻ വേണ്ടി മാത്രം തിരഞ്ഞെടുപ്പു മുന്നിൽകണ്ട് വാർഡിലെ വഴികളൊക്കെ ധൃതിപിടിച്ചു ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് റോഡ് പൊളിച്ചിട്ടത്.

സ്കൂൾ വണ്ടികൾപോലും വരാത്തതിനാൽ കൊച്ചുകുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥികളും ദേവാലയത്തിൽ പോകുന്ന ആൾക്കാരും ജോലിക്ക് പോകുന്നവരും വളരെ ദുരിതത്തിലാണ്. ഹോസ്പിറ്റലിൽ പോകാൻ പോലും ഒരു വാഹനം വിളിച്ചാൽ വരാത്ത അവസ്ഥയാണെന്നും കോൺഗ്രസ് വാർഡ് കമ്മിറ്റി ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രികാലങ്ങളിൽ പലരും ഇതുവഴി വന്ന് മറിഞ്ഞ് വീണ് അപകടം പറ്റാറുള്ളതായും ഒപ്പം പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്നും വാർഡ് കമ്മിറ്റി ആരോപിച്ചു. ഈ പ്രദേശത്തോടുള്ള പഞ്ചായത്ത് അധികാരികളുടെ

അവഗണനയ്ക്കെതിരെ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും അടിയന്തരമായി നടപടി സ്വീകരിക്കാത്ത പക്ഷം പൊതുജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധ സമരം നടത്തുമെന്നും കോൺഗ്രസ് വാർഡ്കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് വിനോദ് ഭൂഷണന്‍ അറിയിച്ചു.