video
play-sharp-fill

Saturday, May 24, 2025
HomeCinemaറോഡുകളുടെ അവസ്ഥയെക്കുറിച്ച്‌ ശാസ്ത്രീയ പഠനം നടത്തിയില്ല; ആവശ്യത്തിന് മുന്നറിപ്പുകള്‍ പോലുമില്ല; സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി കൂട്ടിയത്...

റോഡുകളുടെ അവസ്ഥയെക്കുറിച്ച്‌ ശാസ്ത്രീയ പഠനം നടത്തിയില്ല; ആവശ്യത്തിന് മുന്നറിപ്പുകള്‍ പോലുമില്ല; സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി കൂട്ടിയത് റോഡ് സുരക്ഷാ പരിശോധനയില്ലാതെ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ പരമാവധി വേഗത ഉയര്‍ത്തിയത് റോഡ് സുരക്ഷാ ഓഡിറ്റ് നടത്താതെ.

റോഡ് സുരക്ഷാ കമ്മിഷണര്‍ കൂടിയായ ഗതാഗത കമ്മിഷണറും ഗതാഗത സെക്രട്ടറിയും ഉള്‍പ്പെട്ട ഉദ്യോഗസ്ഥതല ചര്‍ച്ച മാത്രമാണ് നടന്നത്.
ജൂലായ് മുതല്‍ പ്രാബല്യത്തിലാകും വിധം കഴിഞ്ഞയാഴ്ചയാണ് പരമാവധി വേഗപരിധി ഉയര്‍ത്തി ഉത്തരവിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡുകളുടെ അവസ്ഥയെക്കുറിച്ച്‌ ശാസ്ത്രീയ പഠനം നടത്തിയ ശേഷം വേഗപരിധി നിശ്ചയിക്കേണ്ടിയിരുന്നെന്ന് വിദഗ്ധര്‍ പറയുന്നു. റോഡിന്റെ വീതി, വളവുകള്‍, പ്രതലത്തിന്റെ അവസ്ഥ, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ഗതാഗതത്തിരക്ക്, റോഡിന് ഇരുവശത്തുമുള്ള സ്ഥാപനങ്ങള്‍, കവലകള്‍, ഉപറോഡുകള്‍, വാഹനാപകടത്തോത്, ഡ്രൈവര്‍മാരുടെ സ്വഭാവം, ഇവയെല്ലാം പരിഗണിക്കേണ്ടതുണ്ട്.

ഫുട്ട്പാത്തുകള്‍, സുരക്ഷാവേലികള്‍, ക്രാഷ് ബാരിയറുകള്‍, സിഗ്നലുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, റോഡിലെ അടയാളങ്ങള്‍, ഉപറോഡുകളില്‍ നിന്ന് പ്രധാന റോഡിലേക്ക് കടക്കാൻ സുരക്ഷിതമായ പ്രവേശനമാര്‍ഗങ്ങള്‍ തുടങ്ങിയവ മിക്ക റോഡുകള്‍ക്കും അന്യമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments