play-sharp-fill
റോഡുകളുടെ അറ്റകുറ്റപണിയ്ക്ക് 179 കോടി അനുവദിച്ചു ; പെരുമഴ തകർത്തത് 3562 കോടിയുടെ റോഡ്

റോഡുകളുടെ അറ്റകുറ്റപണിയ്ക്ക് 179 കോടി അനുവദിച്ചു ; പെരുമഴ തകർത്തത് 3562 കോടിയുടെ റോഡ്

സ്വന്തം ലേഖിക

തിരുവനന്തപുരം: പെരുമഴയിൽ തകർന്നത് സംസ്ഥാനത്തെ 140 അസംബ്‌ളി നിയോജക മണ്ഡലങ്ങളിലെ റോഡുകളും പാലങ്ങളും അടിയന്തര അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത് വകുപ്പ് 179 കോടി അനുവദിച്ചു. പുനർനിർമിക്കേണ്ട റോഡുകൾക്കുള്ള തുക വൈകാതെ അനുവദിക്കും. ഒരു കിലോമീറ്റർ റോഡിന് ഒരു ലക്ഷം എന്ന ക്രമത്തിലാണ് അനുവദിച്ചിട്ടുള്ളത്. ബഡ്ജറ്റ് വിഹിതത്തിൽ നിന്നാണ് തുക നൽകുന്നത്.


റോഡുകളുടെ അറ്റകുറ്റപ്പണികൾ കാര്യക്ഷമമായി നടപ്പാക്കാൻ സഹകരണം തേടി എല്ലാ എം.എൽ.എമാർക്കും വകുപ്പ് മന്ത്രി ജി. സുധാകരൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. മഴ മാറിയാലുടൻ അറ്റകുറ്റപ്പണികൾ തുടങ്ങുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്തംബർ രണ്ടിന് ചീഫ് എൻജിനിയർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 2946 കോടിയുടെ നഷ്ടമാണ് മഴയിൽ റോഡ് തകർച്ച മൂലമുണ്ടായത്.132 പാലങ്ങൾക്കുണ്ടായ തകർച്ച മൂലം 166 കോടിയുടെ നഷ്ടം നേരിട്ടു. ദേശീയാപാത വിഭാഗത്തിന്റെ 308 കിലോമീറ്റർ റോഡ് തകർന്നതുവഴി 450 കോടിയുടെ നഷ്ടമാണുണ്ടായത്.

നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സമർപ്പിച്ചിട്ടുണ്ട്. അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ പൊതുമരാമത്ത് വകുപ്പിനെ അതി സങ്കീർണമായ പ്രതിസന്ധിയിലാണ് എത്തിച്ചിട്ടുള്ളത്. റീബിൽഡ് കേരളയിൽ നിന്ന് കുറച്ച് പണം ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നു. ധനമന്ത്രി തോമസ് ഐസക്കും സഹായവാഗ്ദാനം നൽകിയിട്ടുണ്ട്.

2018ലെ പ്രളയത്തിലും പ്രകൃതി ദുരന്തത്തിലുമായി 16,965 കിലോമീറ്റർ റോഡാണ് തകർന്നത്. 14,066 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നത്.

മഴ മാറിയാൽ നിർമാണം തുടങ്ങും: മന്ത്രി സുധാകരൻ

തുടർച്ചയായി പെയ്യുന്ന മഴ അറ്റകുറ്റപ്പണികൾ തടസപ്പെടുത്തുന്നുണ്ട്. മഴ മാറിയാൽ കഴിയുന്നത്ര വേഗത്തിൽ നിർമാണ ജോലികൾ തുടങ്ങും. പ്രത്യേക വരുമാനം ഇല്ലെന്നതാണ് വകുപ്പിന്റെ പ്രതിസന്ധി. ചില സാമ്പത്തിക ഏജൻസികളിൽ നിന്നുള്ള സഹായത്തിന് ശ്രമം നടക്കുന്നു.