video
play-sharp-fill

പെരുവ പിറവം റോഡിന്റെ ദുരാവസ്ഥ പരിഹരിക്കാത്തത്തിൽ പ്രതിഷേധം; മുളക്കുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം റോഡ് ഉപരോധിച്ചു

പെരുവ പിറവം റോഡിന്റെ ദുരാവസ്ഥ പരിഹരിക്കാത്തത്തിൽ പ്രതിഷേധം; മുളക്കുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം റോഡ് ഉപരോധിച്ചു

Spread the love

പെരുവ: നാലുവർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർമ്മാണോദ്ഘാടനം നിർവഹിച്ചു നാളിതുവരെ പണി പൂർത്തീകരിക്കാത്ത പെരുവ പിറവം റോഡിന്റെ ദുരാവസ്ഥ പരിഹരിക്കാത്തത്തിൽ പ്രതിഷേധിച്ച് മുളക്കുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മറ്റി ഓഫീസിൽ നിന്ന് നേതാക്കളും പ്രവർത്തകരും പ്രകടനമായി പെരുവ സെൻട്രൽ ജംഗ്ഷനിൽ എത്തി പിറവം റോഡ് ഉപരോധിച്ചു.

മുളക്കുളം മണ്ഡലം പ്രസിഡണ്ട് ജെഫി ജോസഫ് അധ്യക്ഷത വച്ച യോഗത്തിൽ ഡിസിസി സെക്രട്ടറി സുനു ജോർജ് ധർണ്ണ സമരം ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക്‌ പ്രസിഡന്റ് ജെയിംസ് പുല്ലാപ്പിള്ളി, ടോമി പ്രാലടി, പി ആർ രാജീവ്,വിസി വർഗീസ് വേഴപ്പറമ്പിൽ, ഇന്ദുചൂഡൻ, എം കെ സാബുജി, എ കെ ഗോപാലൻ,രഘു മുള്ളോംകുഴി, ബാബു മറ്റം ൻകോടൻ,എം സി സുരേഷ്, ഷീല ജോസഫ്, ലിസി റോയ്,ആലീസ്, കെ പി വിനോദ് എ എം കുമാരൻ, ബിജു മട്ടപ്പള്ളി, അക്ഷയ് പുളിക്കക്കുഴി,എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group