അധികൃതര്‍ അവഗണിച്ചു ; ഉപഭോക്താക്കളില്‍നിന്നും സംഭാവനകള്‍ സ്വീകരിച്ച് റോഡ് നന്നാക്കാന്‍ നാട്ടുകാര്‍ കൈകോര്‍ത്തു; നാട്ടുകാർ റോഡ് പണിതത് ഭരണങ്ങാനം കാഞ്ഞിരമലയിൽ

Spread the love

പാലാ : കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ കടന്നുപോകുന്ന വെള്ളക്കല്ല്-കാഞ്ഞിരമല റോഡ് നാട്ടുകാര്‍ തന്നെ നന്നാക്കി. റോഡിന്‍റെ ശോച്യാവസ്ഥ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ കൈകോര്‍ത്തത്. റോഡിലുടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സഹകരിച്ച്‌ റോഡ് കോണ്‍ക്രീറ്റിംഗ് നടത്തി.

video
play-sharp-fill

 

ഉപഭോക്താക്കളില്‍നിന്നും സംഭാവനകള്‍ സ്വീകരിച്ചായിരുന്നു നിര്‍മാണം. വില്‍സണ്‍ പുന്നാംകണ്ടം, ആശോകന്‍ വാഴകാട്ട്, പ്രദീപ് പാറശേരില്‍, ജോസ് വെട്ടികുഴി, സുധാകരന്‍ മരോട്ടിക്കല്‍, ജോസ് മടപ്പറമ്ബില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കടനാട് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് ഈ റോഡ്.

വാര്‍ഡ് മെമ്പർ അടക്കമുള്ളവരാണ് സംഭാവന നല്‍കിയത്. വരവുചെലവു കണക്കുകള്‍ ഫ്‌ളക്‌സ് അടിച്ച്‌ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group