മനുഷ്യ ജീവൻ അപഹരിക്കുന്ന റോഡ് ഡിസൈൻ സർക്കാർ മാറ്റണം; കേരളത്തിലെ റോഡുകളുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

Spread the love


സ്വന്തം ലേഖിക

കൊച്ചി :റോഡുകളുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വളവും തിരുവും ഏറെ ഉള്ള റോഡുകളുടെ ഡിസൈനെ രാഹുൽ ഗാന്ധി വിമർശിച്ചു. പദയാത്രക്കിടയിൽ മിനിറ്റിന്റെ ഇടവേളകളിൽ ആംബുലൻസുകൾ ചീറിപ്പായുന്നത് കാണുന്നു. റോഡ് അപകടങ്ങളിൽ പെട്ടവരാണ് അധികവും.

അങ്ങനെയുള്ള ഡിസൈൻ ആണ് കേരളത്തിലെ റോഡുകൾക്കെന്നും മനുഷ്യ ജീവൻ അപഹരിക്കുന്ന റോഡ് ഡിസൈൻ സർക്കാർ മാറ്റണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിലെ മൂന്നാം ദിവസത്തെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group