play-sharp-fill
ലൂർദ് പള്ളി അധികൃതർക്കു മുന്നിൽ മുട്ടിടിച്ച് കോട്ടയം നഗരത്തിലെ ബിജെപി കൗൺസിലർ: നാട്ടിലെ റോഡുകൾ മുഴുവൻ തകർന്നു കിടക്കുമ്പോൾ പള്ളിയുടെ കൂദാശയ്ക്കു വേണ്ടി കൗൺസിലറുടെ സ്‌പെഷ്യൽ ടാറിംങ്; സ്വന്തം വാർഡിലെ മറ്റു റോഡുകളുടെ ഗതിയറിയാതെ കൗൺസിലർ

ലൂർദ് പള്ളി അധികൃതർക്കു മുന്നിൽ മുട്ടിടിച്ച് കോട്ടയം നഗരത്തിലെ ബിജെപി കൗൺസിലർ: നാട്ടിലെ റോഡുകൾ മുഴുവൻ തകർന്നു കിടക്കുമ്പോൾ പള്ളിയുടെ കൂദാശയ്ക്കു വേണ്ടി കൗൺസിലറുടെ സ്‌പെഷ്യൽ ടാറിംങ്; സ്വന്തം വാർഡിലെ മറ്റു റോഡുകളുടെ ഗതിയറിയാതെ കൗൺസിലർ

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിലെ റോഡുകൾ മുഴുവനും തകർന്നു കുഴിയായി കിടക്കുമ്പോൾ വോട്ടുറപ്പിക്കാൻ ക്രൈസ്തവ ആരാധനാലയത്തിലേയ്ക്കുള്ള റോഡ് മാത്രം തിരക്കിട്ട് ടാർ ചെയ്തു നൽകി ബിജെപി കൗൺസിലർ. കോട്ടയം നഗരസഭയിലെ പത്തൊൻപതാം വാർഡ് കളക്ടറേറ്റ് വാർഡിലെ ബിജെപി കൗൺസിലർ ടി.എൻ ഹരികുമാറാണ് ലൂർദ് പള്ളിയുടെ കൂദാശയ്ക്കു വേണ്ടി ലൂർദ് പള്ളിയിലേയ്ക്കുള്ള വഴി അതിവേഗം ടാർ ചെയ്തു നൽകിയത്.


പള്ളിയുടെ പ്രവേശനകവാടത്തിലെ നൂറ് മീറ്ററാണ് ഇപ്പോൾ ടാർ ചെയ്തിരിക്കുന്നത്. പള്ളിയുടെ ഇടവും വലവുമായാണ് ചിൽഡ്രൻസ് പാർക്ക് റോഡും, നഗരസഭയുടെ ശ്മശാനം റോഡും. ഈ രണ്ടു റോഡുകളും പത്തൊൻപതാം വാർഡിലൂടെയാണ് കടന്നു പോകുന്നത്. ആളുകൾ തിങ്ങിപ്പാർക്കുന്നതിന് ഇടയിലൂടെയാണ ഈ റോഡുകൾ കടന്നു പോകുന്നത്. ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഈ റോഡ് ഉപയോഗിക്കുന്നത്. എന്നാൽ, ഈ റോഡുകൾ ടാർ ചെയ്യാതെയാണ് പള്ളിയ്ക്കു മാത്രം ഉപയോഗമുള്ള റോഡ് ബിജെപി കൗൺസിലർ ടാർ ചെയ്തു നൽകിയത്. ഇത് നാട്ടുകാരിൽ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. പള്ളിയ്ക്കു മാത്രം ഉപകാരമുള്ള റോഡ് പൊതുജനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ലൂർദ് പള്ളിയ്ക്കു സമീപത്തെ, നഗരസഭയുടെ ശ്മശാനത്തിലേയ്ക്കുള്ള റോഡ് പൂർണമായും തകർന്ന് തരിപ്പണമായി കിടക്കുമ്പോഴാണ് നഗരസഭ കൗൺസിലർ ഒരു പള്ളിയ്ക്കു വേണ്ടി, പള്ളിയിലേയ്ക്കു നൂറ്  മീറ്റർ മാത്രമുള്ള റോഡ് ടാർ ചെയ്തു നൽകിയത്. ഞാൻ ഈ റോഡ് ടാർ ചെയ്തു നൽകിയെന്ന് അഭിമാനത്തോടെ ഫെയ്‌സ്ബുക്ക് പോസ്റ്റുമിട്ട ഹരികുമാർ അനുയായികളെക്കൊണ്ട് ഇത് പരമാവധി ഷെയർ ചെയ്യാനും ശ്രദ്ധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിയിലേയ്ക്കുള്ള റോഡ് ടാർ ചെയ്ത നിലയിൽ
ടാർ ചെയ്ത റോഡ്

പത്തൊൻപതാം വാർഡിൽപ്പെട്ട നിരവധി റോഡുകൾ തകർന്നു കിടക്കുമ്പോഴാണ് ലൂർദ് പള്ളിയിലേയ്ക്കുള്ള നൂറ് മീറ്റർ മാത്രം വരുന്ന റോഡ് ടാർ ചെയ്ത്  കൗൺസിലർ സാമൂഹ്യ പ്രതിബന്ധത തെളിയിക്കുന്നത്. പള്ളിയ്ക്കും രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കും മാത്രമാണ് ഈ റോഡ് കൊണ്ട് പ്രയോനമുള്ളത്. ഇത് മനസിലാക്കിയിട്ടും ധൃതിപിടിച്ച് കൗൺസിലർ റോഡ് ടാർ ചെയ്തു നൽകുകയായിരുന്നു. നിർമ്മാണം പൂർത്തിയാക്കിയ പള്ളിയുടെ കൂദാശ ശനിയാഴ്ച നടക്കാനിരിക്കെയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കി കൗൺസിലർ നൽകിയിരിക്കുന്നത്.

ശ്മശാനം റോഡ് തകർന്ന നിലയിൽ

കെ.കെ റോഡിൽ നിന്നും നഗരസഭ ശ്മശാനത്തിനു സമീപത്തു കൂടിയുള്ള റോഡാണ് ഏറ്റവും തകർന്ന് കിടക്കുന്നത്. ഇവിടെ പല ഭാഗത്തും റോഡ് തന്നെ ഇല്ലാത്ത സ്ഥിതിയാണ്. ഒരു അടിയുടെ കുഴി പോലും ഈ റോഡിൽ പല സ്ഥലത്തും ഉണ്ട്.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു റോഡാണ് കളക്ടറേറ്റിനു എതിർവശത്ത് നഗരസഭയുടെ പാർക്കിന് മുന്നിലൂടെ കടന്ന് പൊലീസ് ക്വാർട്ടേഴ്‌സ് ഭാഗത്തേയ്ക്കും, ഈരയിൽക്കടവിൽ മനോരമ ഓഫിസിനു മുന്നിലും എത്താനുള്ള റോഡ്. ഈ റോഡും പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് തകർന്നു കിടക്കുകയാണ്. ഈ റോഡുകളെല്ലാം ഒരു വർഷത്തിനു മുകളിലായി ഗതികിട്ടാതെ തകർന്ന് കിടക്കുകയാണ്. ഇതിനിടെയാണ് പത്ത് വോട്ടിനു വേണ്ടി അഞ്ഞൂറ് മീറ്റർ താൻ ടാർ ചെയ്തു നൽകിയതായി കൗൺസിലർ സ്വയം അഭിമാനം കൊള്ളുന്നത്.

ഈരയിൽക്കടവിൽ നിന്നും മുട്ടമ്പലത്തിനുള്ള റോഡിൽ ഈരയിൽക്കടവ് ജംഗ്ഷൻ മുതൽ പല സ്ഥലത്തും വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കൗൺസിലറുടെ വീടിന്റെ മു്ന്നിലൂടെയുള്ള റോഡാണ് ഇപ്പോൾ തകർന്ന് തരിപ്പണമായി കിടക്കുന്നത്. പല റോഡും പൊതുമരാമത്തിന്റെ കയ്യിലിരിക്കുന്നതാണെന്ന വാദമാണ് കൗൺസിലർ ഉയർത്തി രക്ഷപെടാൻ ശ്രമിക്കുന്നത്. പള്ളിയുടെ നൂറ് മീറ്റർ മാത്രം ടാർ ചെയ്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്.