video
play-sharp-fill

ഗ്രാമീണ റോഡുകള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും; ആനക്കല്ല്-പൊന്‍മല-പൊടിമറ്റം റോഡിന്‍റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്ത് ആന്‍റോ ആന്‍റണി എം.പി

ഗ്രാമീണ റോഡുകള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും; ആനക്കല്ല്-പൊന്‍മല-പൊടിമറ്റം റോഡിന്‍റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്ത് ആന്‍റോ ആന്‍റണി എം.പി

Spread the love

സ്വന്തം ലേഖിക

കാഞ്ഞിരപ്പള്ളി: പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനക്കല്ല്-പൊന്മല-പൊടിമറ്റം റോഡിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം ആൻറ്റോ ആൻറ്റണി എംപി നിർവ്വഹിച്ചത്.

 3.17  കോടി രൂപയാണ് ഈ റോഡിന്‍റെ നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.  3.96 കി.മീ. ദൂരം വരുന്ന ഈ റോഡ്  3.75  മീറ്റര്‍ വീതിയില്‍ ദേശീയ നിലവാരത്തില്‍  പണികള്‍ പൂര്‍ത്തീകരിക്കുവാനാാണു പരിപാടി.  

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി പട്ടണം ചുറ്റാതെ ഈരാറ്റുപേട്ട ഭാഗത്തു നിന്നും വരുന്നവര്‍ക്കും മുണ്ടക്കയം ഭാഗത്തു നിന്നും വരുന്നവര്‍ക്കും എന്‍.എച്ച്. 18 പൊടിമറ്റം ഭാഗത്തേക്കും കെ.ഇ. റോഡ് ആനക്കല്ല് എല്‍.പി. സ്കൂള്‍  ഭാഗത്തേക്കും പ്രവേശിക്കുന്ന തരത്തിലുള്ള ബൈപാസായി ഈ റോഡ് ഉപയോഗിക്കാവുന്നതാണ്. ആനക്കല്ല് പൊന്മല പ്രദേശവാസികള്‍ക്ക്  സ്കൂള്‍, പള്ളി, അമ്പലം എന്നിവയിലേക്കുള്ള ഏക സഞ്ചാരമാര്‍ഗ്ഗം കൂടിയാണ് ഈ റോഡ്.  

അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അദ്ധ്യക്ഷനായി. യോഗത്തില്‍ പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് കോക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം പി.ആര്‍. അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി, റോഡ് നിര്‍മ്മാണ കമറ്റി ജനറല്‍ കണ്‍വീനര്‍ റ്റി.എം. ഹനീഫ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിമല ജോസഫ്, സാജന്‍ കുന്നത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു മോഹനന്‍, സ്ഥിരസമിതി ചെയര്‍മാന്‍ ജോണിക്കുട്ടി മഠത്തിനകം, പഞ്ചായത്തംഗങ്ങളായ ജിജി ഫിലിപ്പ്, ബീന ജോസഫ്, ഷാലമ്മ ജെയിംസ്, കെ.യു. അലിയാര്‍,  പ്രൊഫ.ജോയി ജോസഫ്  എന്നി വ ർ സംസാരിച്ചു.