കാത്തിരിപ്പിന് വിരാമം; മാമ്പഴക്കരി – പുറന്താറ്റ് റോഡ് നിർമ്മാണം പൂർത്തിയായി

Spread the love

മാമ്പഴക്കരി: വർഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് മാമ്പഴക്കരി – പുറന്താറ്റ് റോഡ് നിർമാണം പൂർത്തിയായി. ഒരു മഴ പെയ്താൽ വഴിയിൽ വെള്ളം കയറി തദ്ദേശവാസികളുടെ വീട്ടിലേക്കുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു.

പാടശേഖരമായതിനാൽ ഇഴജന്തു ശല്യം വെറെയും. സമീപത്ത് വീടുകളുടെ എണ്ണം കുറവായതിനാൽ അധികൃതർ ഈ റോഡ് അവഗണിക്കുകയായിരുന്നു.

പഞ്ചായത്ത് ഫണ്ടിൽ നിന്നും കൽക്കെട്ടിന് 1,40000 രൂപയും 15000 രൂപ മണ്ണടിച്ചുമാണ് റോഡ് യാഥാർത്ഥ്യമാക്കിയതെന്ന് വാർഡ് മെമ്പർ ബുഷ്റ തൽഹത്ത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group