റോഡിലെ കുഴിയ്ക്ക് ഉത്തരവാദി വാട്ടർ അതോറിറ്റി; റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ അസിസ്റ്റന്റ് എൻജിനീയർ അറസ്റ്റിൽ: കുഴിച്ച് വീഴ്ത്തുന്നവർ ഒന്ന് വിറച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: റോഡിലെ കുഴിയ്ക്ക് ഉത്തരവാദി ആര് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമായി. റോഡ് ഉണ്ടാക്കുന്ന പൊതുമരാമത്ത് വകുപ്പോ, കുഴിയുണ്ടാക്കുന്ന വാട്ടർ അതോറിറ്റിയോ തന്നെയാണ് റോഡിലെ കുഴിയുടെ ഉത്തരവാദി. റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരി ലോറിക്കടിയില്‍പ്പെട്ടു മരിച്ച സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ അറസ്റ്റിലായതോടെയാണ് ഇത് സംബന്ധിച്ച് വ്യക്തമായത്. വാട്ടര്‍ അതോറിറ്റിയിലെ അസിസ്റ്റന്‍റ് എഞ്ചിനിയറായ ബിനോജ് കുമാറിനെതിരെ ഐപിസി 304- എ വകുപ്പ് പ്രകാരം മരണത്തിന് കാരണമാവുന്ന അശ്രദ്ധ എന്ന വകുപ്പില്‍ കേസെടുത്തതായി മെഡിക്കല്‍ കോളേജ് പൊലീസാണ് അറിയിച്ചത്. ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവുവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. വാട്ടർ അതോറിറ്റി റോഡിൽ കുഴിച്ച കുഴിയിൽ വീണാണ് ഇവിടെ സ്കൂട്ടർ യാത്രക്കാരി മരിച്ചത്. ഇതേ തുടർന്നാണ് കളക്ടർ നടപടി എടുക്കാൻ നിർദേശം നൽകിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ടായ് മലാപ്പറമ്പ് സ്വദേശി പികെ അജിത (44) മരിച്ചത്. മകള്‍ക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിലെ കുഴി അടക്കുന്നതില്‍ ഗുരുതരമായ വീഴ്ച വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുണ്ടെന്ന് മനസിലാക്കിയ ജില്ലാ കളക്ടര്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കാന്‍ മെഡിക്കല്‍ കോളേജ് പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.