റോഡ് സൗകര്യമില്ലാത്തതിനാൽ മകളുടെ മൃതദേഹം ചുമന്ന് അമ്മ നടന്നത് 10 കിലോമീറ്റർ ; തമിഴ്നാട് വെല്ലൂർ ജില്ലയിലെ ഗ്രാമത്തിലാണ് ദാരുണസംഭവം
സ്വന്തം ലേഖകൻ
ചെന്നൈ : പാമ്ബുകടിയേറ്റ് മരിച്ച മകളുടെ മൃതദേഹവും ചുമന്ന് വീട്ടിലെത്താന്‍ 10 കിലോമീറ്റര്‍ നടന്ന് അമ്മ. റോഡ് സൗകര്യമില്ലാത്തതിനാല്‍, ആംബുലന്‍സുകാര്‍ ഇവരെ പാതിവഴിയില്‍ ഇറക്കിവിട്ടതോടെയാണിത് നടന്നത്.
വെല്ലൂര്‍ ജില്ലയിലെ ആമക്കാട്ട് കൊല്ലായി ഗ്രാമത്തിലാണ് ദാരുണസംഭവം. കൂലിപ്പണിക്കാരനായ വിജിയുടെയും പ്രിയയുടെയും ഒന്നരവയസ്സുള്ള മകള്‍ ധനുഷ്‌കയാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുമ്ബോഴാണ് ധനുഷ്‌കയ്ക്ക് പാമ്ബുകടിയേറ്റത്. തുടര്‍ന്ന് വിജിയും പ്രിയയും കുട്ടിയുമായി ഉടന്‍ ആശുപത്രിയിലേക്കു പുറപ്പെട്ടു. എന്നാല്‍, റോഡില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ വൈകി. അപ്പോഴേക്കും ധനുഷ്‌ക മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കത്തമ്ബപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ആംബുലന്‍സില്‍ കയറ്റിവിടുകയായിരുന്നു. എന്നാല്‍, റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സുകാര്‍ ഇവരെ പാതിവഴിയില്‍ ഇറക്കിവിട്ടു.
തുടര്‍ന്ന്, കുഞ്ഞിന്റെ മൃതദേഹം ചേര്‍ത്തുപിടിച്ച് പ്രിയ കുറച്ചുദൂരം ഒരാളുടെ ബൈക്കില്‍ യാത്ര ചെയ്തു. മുന്നോട്ട് വഴിയില്ലാതായതോടെ ബൈക്കുകാരനും പാതിവഴിയില്‍ ഇറക്കിവിട്ടത്. പിന്നീട് പത്തുകിലോമീറ്റര്‍ നടന്ന് വീട്ടിലെത്തുകയായിരുന്നു. ഗ്രാമത്തിലേക്ക് റോഡ് സൗകര്യം ഉണ്ടായിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസ്വാഭാവികമരണത്തിന് കൊല്ലായി ഡാം പോലീസ് കേസെടുത്തു.