
പത്തനതിട്ട: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാത റോഡ് നിർമ്മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി വിജിലൻസ്. കോന്നി – പ്ലാച്ചേരി 30 കിലോമീറ്റർ റീച്ച് നിർമ്മിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
30 കിലോമീറ്റർ റോഡ് കരാർ കമ്പനി പുനർ നിർമ്മിക്കുകയോ തുക നഷ്ടപരിഹാരമായി ഈടാക്കുകയോ ചെയ്യണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു. പത്തിടങ്ങളില്‍ നടത്തിയ ഗുണനിലവാര പരിശോധനയിലാണ് വിജിലൻസ് ക്രമക്കേട് കണ്ടെത്തിയത്. റിപ്പോർട്ട് സർക്കാർ നടപടിക്കായി പൊതുമരാമത്ത് വകുപ്പിന് കൈമാറി.


