
കനത്ത മഴ: അറുത്തൂട്ടി പാലത്തിന് ബലക്ഷയം: കുമരകം റോഡിൽ ഗതാഗതം നിരോധിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴയിൽ താഴത്തങ്ങാടി അറുത്തൂട്ടി പാലത്തിന് ബലക്ഷയം. കോട്ടയം – കുമരകം റോഡിൽ ഗതാഗതം നിരോധിച്ചു. കോട്ടയത്തു നിന്നും ചാലുകുന്ന്, താഴത്തങ്ങാടി വഴിയുള്ള ഗതാഗതമാണ് ജില്ലാ ഭരണകൂടം നിരോധിച്ചിരിക്കുന്നത്.
മൂന്നു ദിവസമായി ജില്ലയിൽ പെയ്യുന്ന കനത്ത മഴയിൽ കൊടൂരാറും കൈവഴികളും നിറഞ്ഞൊഴുകുകയാണ്. ഇതിനിടെയാണ് അറുത്തൂട്ടി പാലത്തിലും പ്രദേശത്തും വെള്ളം കയറിയത്. ഇതേ തുടർന്ന് അറുത്തൂട്ടി പാലത്തിന് സമീപമുള്ള പോക്കറ്റ് റോഡ് നിറഞ്ഞ് കവിഞ്ഞു. തുടർന്ന് റോഡ് ഇടിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഈ റോഡ് ഇടിഞ്ഞതിനാൽ പ്രധാന പാതയിലെ പാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്. ഇതിനാൽ ഇതു വഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കുകയായിരുന്നു. കോട്ടയം ഭാഗത്തു നിന്നും താഴത്തങ്ങാടി, ചെങ്ങളം, കുമരകം, വൈക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, കോട്ടയം നഗരത്തിൽ നിന്നും കാരാപ്പുഴ വഴി തിരിഞ്ഞു പോകേണ്ടതാണെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.