
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് ഉറിയാക്കോട് ബൈക്കിടിച്ച് വയോധികൻ മരിച്ചു.പള്ളിയിൽപോയി മടങ്ങിവരുന്ന വഴി റോഡ് മുറിച്ച് കടക്കുന്നതിനിടെ 68കാരനെ ബൈക്കിടിക്കുകയായിരുന്നു. കണ്ണംമ്പള്ളി ചെന്നാട്ടുകോണത്ത് വീട്ടിൽ ശശി (68) ആണ് മരിച്ചത്.
ഉറിയാക്കോട് സിഎസ്ഐ ചർച്ചിൽ പോയിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉറിയാക്കോട് മഹാത്മജി ഗ്രന്ഥശാലക്ക് സമീപം ഇന്നലെയായിരുന്നു അപകടം. രാവിലെ പതിനൊന്നരയോടെ വീട്ടിലേക്ക് മടങ്ങിയ വഴിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വന്നിടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ ശശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരിച്ചു. നട്ടെല്ലിനും തലയിലും ഗുരുതര പരുക്കുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ: ഓമന. മക്കൾ: ഷാജി, ജോൺ. അപകടത്തിൽ പൊലീസ് കേസെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group