video
play-sharp-fill

റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ബൈക്കിലിടിച്ച്  യുവാവിന് ​ഗുരുതര പരിക്ക്; അപകടത്തിൽ പരിക്കേറ്റവർ റോഡിൽ രക്തം വാർന്ന് കിടന്നത് മണിക്കൂറുകളോളം;  അപകടങ്ങൾ ആവർത്തിക്കുന്ന റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരുക്ക്. പരുക്കേറ്റവർ അര മണിക്കൂറോളം റോഡിൽ കിടക്കേണ്ടി വന്നതായി നാട്ടുകാർ പറയുന്നത്. ഇന്നലെ രാത്രി മഞ്ചാടിമൂട് – അഴുർ റോഡിലായിരുന്നു അപകടം. റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരുക്കേറ്റവര്‍ അര മണിയ്ക്കൂറോളം റോഡിൽ ചോരവാർന്ന് കിടന്നതിനേ തുടർന്ന് 108 ആംബുലൻസ് എത്തിയാണ് ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ഈ കുഴിയിൽ വീണ് നിരവധി അപകടങ്ങളാണ് സംഭവിച്ചത് എന്ന് നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് നന്നാക്കണമെന്ന ആവശ്യം പ്രദേശവാസികളിൽ നിന്നും, യാത്രികരിൽ നിന്നും വളരെ നാളുകളായി ഉയരുന്നുണ്ടെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.