
സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു; അപകടമരണങ്ങളിലും വർധന
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ആയി മാത്രം ഒരുപാട് റോഡപകടങ്ങൾ നടന്നു. നിരവധി ജീവനുകൾ പൊലിഞ്ഞു.കേരളം അതിവേഗം അപകടസംഭവങ്ങളുടെ ഭീകര പട്ടികയില്‍ ചേര്‍ക്കപ്പെടുകയാണ്.
ഇന്ന് മാത്രം വാഹന അപകടത്തില്‍ നാല് പേരുടെ ജീവനാണ് നഷ്ടമായത്. അപകടങ്ങളുടെ വ്യാപ്തിയും ആഴവും സര്‍ക്കാരിന്റെ ഗതാഗതനയങ്ങളുടെ പൂര്‍ണ പരാജയത്തെ തുറന്ന് കാട്ടുകയാണ്.
തെക്ക്, വടക്ക് തുടങ്ങിയ ജില്ലകളില്‍ മാത്രം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പതിനഞ്ചിലധികം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ കുട്ടികളടക്കം ആളുകള്‍ മരിക്കുകയും നിരവധി പേര്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടി രാഷ്ട്രീയ കളികളും ഗതാഗത വികസന പദ്ധതികളുടെ പരാജയവുമാണ് റോഡുകള്‍ മരണപാതയാക്കി മാറ്റിയതെന്നുമാണ് പരക്കെയുള്ള സംസാരം. ഉപയോഗപ്പെടേണ്ട റോഡുകള്‍ ജനങ്ങള്‍ക്ക് ശിക്ഷയായി മാറുന്ന അവസ്ഥയാണ്. സംസ്ഥാനത്തെറോഡുകളുടെ ദയനീയ അവസ്ഥ അപകടങ്ങളുടെ പ്രധാന കാരണം ആണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് നിര്‍മാണത്തിലും നവീകരണത്തിലും തുടര്‍ച്ചയായ വീഴ്ചകള്‍ സംസ്ഥാനത്തെ അപകടവലയത്തിലേക്ക് തള്ളിയിരിക്കുകയാണ്.
ഇതിനു ഉദാഹരണമാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത. വര്‍ഷങ്ങളായി ആളിക്കത്തുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല.ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നയങ്ങള്‍, അപകടം നിറഞ്ഞ പാതകള്‍, തുടങ്ങിയ സി.പി.എം സര്‍ക്കാരിന്റെ അനാസ്ഥകളാണ് കേരളത്തെ മരണ പാതയിലേക്ക് നയിക്കുന്നതെന്ന് പൊതുസമൂഹം ആരോപിക്കുന്നു. അധികാരികളുടെ അശ്രദ്ധക്ക് എത്ര കൂടുതല്‍ ജീവന്‍ നല്‍കേണ്ടി വരും എന്നാണ് പൊതുജനം ചോദിക്കുന്നത്.