video
play-sharp-fill

ശബരിമലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്

ശബരിമലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരെ കൊണ്ടുപോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ചാലക്കയത്തിനും നിലയ്ക്കലിനുമിടയ്ക്ക് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ നാല് പേരെ കോട്ടയം മെഡിക്കൽ കോളജിലും രണ്ടു പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാലയ്ക്കൽ കഴിഞ്ഞ് ഒരു കയറ്റവും വളവുമുള്ള സ്ഥലത്ത് വച്ചായിരുന്നു അപകടം. ഈ ഭാഗത്ത് റോഡിന് വീതി കുറവാണ്. അപകട സ്ഥലത്ത് നിന്നും വാ​ഹനങ്ങൾ മാറ്റി ​ഗതാ​ഗതം പുനസ്ഥാപിച്ചതായി പൊലീസ് അറിയിച്ചു.