വാട്ടര്‍ അതോറിറ്റി പൈപ്പിടാന്‍ കുഴിച്ച കുഴിയിൽ വീണ് അപകടം; ആലുവയില്‍ യുവതിക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലുവ:ആലുവയിൽ റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രക്കാരിക്ക് പരിക്ക്.കാഞ്ഞൂര്‍ സ്വദേശിയായ യുവതിയാണ് അപകടത്തിൽപ്പെട്ടത്.

ശ്രീമൂല നഗരം എംഎല്‍എ റോഡിലാണ് അപകടമുണ്ടായത്.വാട്ടര്‍ അതോറിറ്റി പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്.റോഡിലെ കുഴി അടയ്ക്കണമെന്ന് നിരവധി തവണ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അധികൃതര്‍ ഗൗനിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ തുടയെല്ലിന് പരിക്കേറ്റിറ്റുണ്ടെന്നാണ് വിവരം. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ കുഴി അവഗണിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.