തിരുവാങ്കുളം: ദേശീയ പാതയില്‍ ഹില്‍പാലസിനു സമീപത്ത് റീ ടാറിംഗിനു ശേഷം രൂപപ്പെട്ട റോഡ് കട്ടിംഗ് അപകട ഭീഷണിയാകുന്നുവെന്ന് പരാതി. ഇതോടെ കാല്‍ നടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങള്‍ക്കും യാത്ര ദുരിതത്തിലായി.
ഏകദേശം രണ്ടടിയോളം ആഴമുള്ള കട്ടിംഗ് മൂലം ഇരുചക്ര വാഹനയാത്രികർക്ക് പ്രത്യേകിച്ച് രാത്രികാലങ്ങളിൽ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.
കാലവർഷം ആരംഭിച്ചതോടെ വെള്ളക്കെട്ടിനാല്‍ കട്ടിംഗ് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. വ്യാപകമായ പരാതിയെത്തുടർന്ന് പല ഭാഗത്തും മെറ്റലിട്ട് നിരത്തിയെങ്കിലും തിരക്കേറിയ ഹില്‍പാലസ് ഭാഗം ഒഴിവാക്കുകയായിരുന്നു. കൂടാതെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർ റോഡിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുകയാണ്.
പ്രദേശത്തെ റോഡ് കട്ടിംഗ് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രൂറ തിരുവാങ്കുളം മേഖലാ കമ്മിറ്റി പ്രസിഡന്റ് പി.എം. വിജയൻ, സെക്രട്ടറി എം.എസ്. നായർ എന്നിവർ ആവശ്യങ്ങൾ ഉന്നയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group