കോട്ടയം: മഴ തുടങ്ങിയതിനു പിന്നാലെ ജില്ലയിൽ യാത്രക്കാർ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. മിക്ക പ്രാദേശിക റോഡുകളും തകര്‍ന്നു കിടക്കുന്ന അവസ്ഥയിലാണ്. വേനല്‍ക്കാലത്ത് സമയം ഉണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല.
മഴക്കാലമായാൽ റോഡുകള്‍ കൂടുതല്‍ തകരുന്ന സാഹചര്യം ഉണ്ടാകുന്നു. ഉത്തരത്തിൽ നിരവധി റോഡുകളാണ് കോട്ടയം ജില്ലയിൽ തകര്‍ന്നു കടിക്കുന്നത്. തലപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പെടുന്ന ഇളപ്പുങ്കൽ-വെട്ടിത്തറ റോഡ് കഴിഞ്ഞ ഒരു വർഷത്തിലേറെയായി തകർന്ന നിലയിലാണ്. റോഡിൻ്റെ കോൺക്രീറ്റിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. ദിവസേന വണ്ടിയിലൂടെയോ കാൽനടയായോ സഞ്ചരിക്കുന്ന ആളുകൾക്ക് അതിയായ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.
റോഡ് നിർമ്മാണം എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് ഒരു പഞ്ചായത്തിലെ മാത്രം അവസ്ഥയാണ്. എന്നാൽ കേരളത്തിൽ ഉടനീളം ഇത്തരത്തില്‍ നിരവധി റോഡുകള്‍ തകർന്ന നിലയിൽ കിടക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്ബോഴും റോഡുകള്‍ തകർന്നു കിടക്കുന്നത് മുന്നണികളുടെ വിജയ സാധ്യതയെയും ബാധിക്കാനിടയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group