കോട്ടയം: വെന്നിമല റോഡിന്റെ ഭാഗമായി വരുന്ന ആറാട്ടുചിറ കലുങ്കിൽ ഗർത്തം രൂപപ്പെട്ട് അപകട ഭീഷണി ഉയരുകയാണ്. പ്രതിദിനം ഏഴ് ബസ്സുകൾ അടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ രണ്ടു ഭാഗങ്ങളിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.
ബിഎം ബിസി നിലവാരത്തിൽ റോഡ് പണിയാൻ അഞ്ചു കോടി രൂപ എസ്റ്റിമേറ്റും എടുത്തിരുന്നു. എന്നാൽ നിർമ്മാണം പ്രവർത്തനങ്ങൾ വൈകുകയാണ്. കാലവർഷം കടുപ്പിച്ചതോടെ കലുങ്ക് പൂർണ്ണമായും തകരാനുള്ള സാധ്യത ഏറെയാണ്. നിലവിൽ ഗർത്തം താൽക്കാലികമായി കല്ലിട്ട് അടച്ചിരിക്കുകയാണ് നാട്ടുകാർ, എന്നിരുന്നാലും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യതയുണ്ട്.
ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്ന പണികൾ തീരാത്തതിനാൽ പിഡബ്ല്യുഡി നിർമ്മാണ പ്രവർത്തനങ്ങളും വൈകുകയാണെന്ന് വാർഡ് മെമ്പർ കെ എം ഫിലിപ്പ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ് 30ന് എം.എൽ.എ ചാണ്ടി ഉമ്മൻ കലുങ്കിന്റെ ഭാഗത്ത് ടാറിംഗ് നടത്തികൊണ്ട് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു.