
കടുത്തുരുത്തി: കടുത്തുരുത്തി-പിറവം റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് പ്രശ്‌നം മൂലം സ്ഥിരമായി യാത്രാദുരിതം അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടി കൈലാസപുരം ക്ഷേത്രത്തിനു സമീപത്ത് കലുങ്ക് നിര്‍മാണ പ്രവർത്തനങ്ങളൾ ആരംഭിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
കലുങ്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. കൈലാസപുരം ക്ഷേത്രത്തിനു സമീപം വെള്ളക്കെട്ട് കാരണം നിലനില്‍ക്കുന്ന യാത്രാദുരിതം പുതിയ കലുങ്ക് നിര്‍മാണത്തോടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്. കടുത്തുരുത്തി – പിറവം റോഡിലെ പ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകും. എന്നാല്‍, റോഡ് നിര്‍മാണത്തിനാവശ്യമായ സാമഗ്രികളുടെ ലഭ്യതക്കുറവ് ഇപ്പോള്‍ തടസമായി മാറിയിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ പരിഹരിച്ച് അടുത്തഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫലവത്തായി നടപ്പാക്കുന്നതിനും പൊടിശല്യം ഒഴിവാക്കുന്നതിനും ഉപകരിക്കുന്ന വിധത്തില്‍ വരുംദിവസങ്ങളില്‍ റോഡ് വികസന ജോലികള്‍ നടപ്പാക്കും. കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group