പൊടിപ്പാറ-പമ്പ് ഹൗസ് റോഡ്: 50 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിലേക്ക്; നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 25ന്

Spread the love

കോട്ടയം: കുറിച്ചി പഞ്ചായത്തിലെ പൊടിപ്പാറ–പമ്പ് ഹൗസ് റോഡ് 50 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ പുനർനിർമിക്കുന്നു.

ഓഗസ്റ്റ് 25ന് പൊടിപ്പാറ ജംഗ്ഷനില്‍ ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍മാണോദ്ഘാടനം നടത്തും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലന്‍ അധ്യക്ഷനാകും.

മലകുന്നം പൊടിപ്പാറയില്‍നിന്ന് ആരംഭിച്ച് കല്ലുകടവ് റോഡിലേക്ക് എത്തിച്ചേരുന്നതാണ് പൊടിപ്പാറ പമ്പ് റോഡ്. കുറിച്ചി പഞ്ചായത്തില്‍ ചാലച്ചിറ–കല്ലുകടവ്–കോഴിപ്പുറം റോഡ് ബിഎംബിസി നിലവാരത്തില്‍ പുതുക്കിപ്പണിയാന്‍ 2 കോടി രൂപയും കാലായിപ്പടി–കരിയിലപ്പടി–പുളിമൂട് റോഡ് നിര്‍മാണത്തിന് 3.5 കോടി രൂപയും വിനിയോഗിച്ചിരുന്നു. ഇതിനു പുറമേ നിരവധി ചെറുറോഡുകളുടെ നിര്‍മാണവും പൂര്‍ത്തിയായതായി എംഎൽഎ ജോബ് മൈക്കിള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപയുടെ റോഡ് വികസനമാണ് കുറിച്ചിയില്‍ മാത്രം നടത്തിയിരിക്കുന്നതെന്നും എംഎല്‍എ വ്യക്തമാക്കി.