
വൈക്കം: തലയാഴം, കല്ലറ പഞ്ചായത്തുകളിലൂടെ കടന്ന് വൈക്കം – കോട്ടയം റോഡിനു സമാന്തര പാതയായി വിഭാവനം ചെയ്ത വൈക്കം – തോട്ടകം – വാക്കേത്തറ കല്ലുപുരയ്ക്കല്‍ റോഡ് നവീകരണത്തിന് 25 കോടി രൂപ അനുവദിച്ചു.
റോഡിനെ ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിനായുള്ള ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സി കെ ആശ എഎല്‍എ അറിയിച്ചു.
ഈറോഡില്‍, തലയാഴം- കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെ.വി. കനാലിനു കുറുകെതീർത്ത ഉയരം കൂടിയ പാലത്തിന്‍റെ സമീപറോഡ് നിർമാണം അനശ്ചിതത്തിലായത് റോഡിന്‍റെ നിർമാണതിന് തടസമായിരുന്നു. കൂടാതെ ചെളി നിറഞ്ഞ പ്രദേശത്ത് സമീപ റോഡ് നിർമ്മിച്ചാല്‍ റോഡ് വൈകാതെ തകരുമെന്ന വിദഗ്ധ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ റോഡ് നിർമാണത്തിന് കിഫ്ബി അനുവദിച്ച 20 കോടിക്ക് പുറമെ സമീപ റോഡിനായി അഞ്ചുകോടി രൂപകൂടി അനുവദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ സമീപ റോഡിനുപകരം പാലം പോലെ തന്നെ സ്പാനിട്ട് താഴേക്ക് ഇരുവശവും 52 മീറ്റർ നീളത്തില്‍ വാർക്കുന്നതിന് സംസ്ഥാന സർക്കാരിന്‍റെ ഡിസൈൻ വിംഗ് ഡിസൈൻ തയ്യാറാക്കി എസ്റ്റിമേറ്റ് പ്രകാരമുള്ള പണം അനുവദിച്ചു. നിർമാണ പ്രവർത്തനങ്ങള്‍ ഉടൻ ആരംഭിക്കാനാകുമെന്നും എംഎല്‍എ വ്യക്തമാക്കി.