
തൃശൂർ: മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ പറ്റാത്ത അത്ര മോശമാണോ കേരളത്തിലെ റോഡ്?
മുഖ്യമന്ത്രിയുടെ തൃശൂരിലെ പരിപാടികളുടെ ഉദ്ഘാടനങ്ങൾ ഓണ്ലൈനിലാക്കി. കൃഷിവകുപ്പിന്റെ കർഷകദിനാഘോഷമടക്കം വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിന് ഇന്നു ജില്ലയിലേക്കു മുഖ്യമന്ത്രി നടത്താനിരുന്ന യാത്രയാണ് റദ്ദാക്കിയത് .
മോശം കാലാവസ്ഥ, റോഡുകളുടെ ദുരവസ്ഥ തുടങ്ങി യാത്ര റദ്ദാക്കലിനു പല കാരണങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
തേക്കിൻകാട് മൈതാനത്തു കർഷകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം, സാഹിത്യ അക്കാദമിയിൽ രാജ്യാന്തര സാഹിത്യോത്സവ ഉദ്ഘാടനം, ഹോട്ടൽ ദാസ് കോണ്ടിനെന്റലിൽ കുവൈത്ത് കലാ ട്രസ്റ്റ് പുരസ്കാര സമർപ്പണം എന്നിവയായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടികൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി എട്ടരയോടെ തൃശൂരിൽ എത്തുമെന്നായിരുന്നു പൊലീസിനടക്കം ലഭിച്ച അറിയിപ്പ്. ഇതു പ്രകാരം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പാടാക്കിയിരുന്നു. എന്നാൽ, രാത്രിയാത്ര റദ്ദാക്കിയതായി വൈകിട്ടോടെ പൊലീസിനു വിവരം ലഭിച്ചു. ഇന്നു രാവിലെ എത്താനുള്ള സാധ്യത സംഘാടകർ പ്രതീക്ഷിച്ചെങ്കിലും ഓൺലൈനായി മാത്രമേ പങ്കെടുക്കൂ എന്ന വിവരം പിന്നീടു കൈമാറി.



