
കോട്ടയം: ചിറക്കടവ് പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പിഎൻപി റോഡിന്‍റെ ഇരുവശവും കാടുവളർന്ന് മൂടിയ നിലയിൽ. വളരെ വീതി കുറഞ്ഞ റോഡായതുകൊണ്ട് തന്നെ ആളുകൾ വളരെ ബുദ്ധിമുട്ടിയാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. ഇരുവശത്തു നിന്നും വാഹനങ്ങൾ ഒരുപോലെ വന്നാൽ കുറ്റിക്കാട്ടിനുള്ളിലേക്ക് വഴിയാത്രക്കാർ കയറി നിൽക്കേണ്ട അവസ്ഥയാണ്.
ഇഴജന്തുക്കളുടെ ശല്യത്താൻ പേടി കൂടാതെ ഇതുവഴി സഞ്ചരിക്കാനാവില്ലന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശ്രേയസ് പബ്ലിക് സ്‌കൂളിലേക്കുള്ള വഴി കൂടിയായതിനാല്‍ രാവിലെയും വൈകുന്നേരവും കുട്ടികൾ കൂട്ടമായി ഇതുവഴിയാണ് കടന്നുപോകുന്നത്. ഈ സമയം വാഹനങ്ങള്‍ എത്തിയാല്‍ കുട്ടികള്‍ കാട്ടിലേക്ക് കയറേണ്ട സ്ഥിതിയാണ്.
മുൻവർഷങ്ങളിൽ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കാടുകൾ വെട്ടിതെളിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് അനുവദനീയമല്ല. നിരവധി കുടുംബങ്ങളുടെ വഴിയായ പിഎൻപി റോഡ് തെളിച്ചില്ലെങ്കില്‍ ഇഴജന്തുക്കളെയും തെരുവുനായകളെയും പേടിച്ച് നടക്കാനാവാത്ത അവസ്ഥയായിരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group


