കാണക്കാരി റെയില്‍വേ ഗേറ്റ്‌ യാത്രികര്‍ക്ക്‌ ഭീഷണിയാകുന്നു; അധികൃതർ അടിയന്തരമായി നടപടിയെടുക്കണമെന്ന് നാട്ടുകാർ

Spread the love

കോട്ടയം: കാണക്കാരി ഇരുവേലിക്കൽ റെയിൽവേ ഗേറ്റിൽ അപകടം തുടർക്കഥയാവുന്നു. കാണക്കാരി അമ്പലം ജംഗ്ഷനിൽ നിന്ന് അതിരമ്പുഴ ഭാഗത്തേക്കുള്ള പ്രധാന റെയിൽവേ ഗേറ്റാണ് കാണക്കാരിയിലേത്. ഇരുവശത്തുമുള്ള റെയിൽവേ ഗേറ്റിനടുത്ത് പാളത്തിന്റെ നടുവിലും സമീപത്തും രൂപപ്പെട്ട കുഴികൾ സ്കൂട്ടർ യാത്രക്കാരെ അപകടത്തിലാക്കുകയാണ്.

ഈ സാഹചര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന്‌ കേന്ദ്രമന്ത്രി ജോര്‍ജ്‌ കുര്യനോട്‌ എന്‍.സി.പി. സംസ്‌ഥാന സെക്രട്ടറിയും പഞ്ചായത്ത്‌ സ്‌ഥിരംസമിതി അധ്യക്ഷനുമായ കാണക്കാരി അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു. അതിരമ്പുഴ പളളി, യൂണിവഴ്‌സിറ്റി മെഡിക്കല്‍ കോളേജ്‌ എന്നിവിടങ്ങളിലേക്ക് ദിവസേന അനേകം വാഹനങ്ങളാണ്‌ ഇതുവഴി കടന്നുപോകുന്നത്‌.

ഏറ്റുമാനൂരിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പ്രധാനമായും ഈ റോഡിനെയാണ്‌ ആളുകൾ ആശ്രയിക്കുന്നത്‌. ഈ റോഡിലെ റെയിൽവേ ഗേറ്റിനാണ്‌ ഇപ്പോൾ ദുരവസ്‌ഥയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ഓവര്‍ബ്രിഡ്‌ജ് പണിയണമെന്ന്‌ ചൂണ്ടിക്കാട്ടി നിവേദനങ്ങള്‍ കേന്ദ്രമന്ത്രിമാര്‍, എം.പി, എം.എല്‍.എ തുടങ്ങിയവര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. ഓവര്‍ബ്രിഡ്‌ജ് പണിയാന്‍ എല്ലാവിധ നടപടികളും അനുഭാവപൂര്‍വം കൈക്കൊളളുമെന്ന്‌ കേന്ദ്രമന്ത്രി ജാര്‍ജ്‌ കുര്യന്‍ സമ്മതിച്ചിട്ടുളളതായി കാണക്കാരി അരവിന്ദാക്ഷന്‍ പറഞ്ഞു.