
കാഞ്ഞിരമറ്റം: കോട്ടയം -എറണാകുളം റൂട്ടിലെ പ്രധന യത്രമാർഗമായ പുത്തന്‍കാവ്-കാഞ്ഞിരമറ്റം റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും യാതൊരുവിധ പുരോഗതിയുമില്ല. ഏപ്രില്‍ 23-നാണ് റോഡ് അടച്ചത്, മെയ് 23 ആയിട്ടും നിര്‍മ്മാണം പാതിവഴിയിലാണ്.
രണ്ടു കിലോമീറ്ററോളം വരുന്ന റോഡില്‍ 500 മീറ്ററോളം ടൈല്‍ ഇടൽ മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ അതും പൂർത്തിയായിട്ടില്ല. ടൈല്‍ ഇട്ട ഭാഗത്തെ സൈഡ് കോണ്‍ക്രീറ്റിംഗും പൂര്‍ത്തിയാകാനുണ്ട്. ബാക്കിയുള്ള ഭാഗങ്ങളിൽ ടാറിംഗ് തുടങ്ങിയിട്ടുപോലുമില്ല. മഴക്കാലം ആരംഭിച്ചതിനാൽ ടാറിംഗ് ജോലികള്‍ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.
വേണ്ടത്ര മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളുമില്ലാതെയാണ് റോഡ് നിർമ്മാണം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മതിയായ തൊഴിലാളികളും യന്ത്രസൗകര്യങ്ങളും വിനിയോഗിച്ചിരുന്നുവെങ്കിൽ, നിർദ്ദിഷ്ട സമയത്തിനകം ജോലികൾ പൂര്‍ത്തിയാകാമായിരുന്നു. നിലവിൽ ആവശ്യത്തിന് ജോലിക്കാർ പോലുമില്ലാത്ത അവസ്ഥയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പദ്ധതിക്കായി മൂന്നു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്‌ഥയില്‍ പ്രധാനപ്പെട്ട സംസ്‌ഥാന പാതയാണ് നിശ്ചലമായിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ കോട്ടയത്തുനിന്നു വരുന്ന വാഹനങ്ങള്‍ വൈക്കം വഴിയും മുളന്തുരുത്തി വഴിയുമാണിപ്പോൾ പോകുന്നത്.
ഈ വഴി ഇതിനകം തന്നെ തിരക്കേറിയതാകയാൽ ഗതാഗത തടസ്സം പതിവായിരിക്കുകയാണ്.
തിങ്കളാഴ്‌ചകളില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രികർക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡ് നിർമ്മാണം എപ്പോഴാണ് പൂര്‍ത്തിയാകുക എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ, യാത്രാദുരിതം ഇനിയും തുടരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.