
കോഴിക്കോട്: ആർജെഡി യോഗത്തിലെ മുന്നണി മാറ്റത്തെ കുറിച്ചുള്ള തർക്കത്തിനിടെ രാജി സന്നദ്ധത അറിയിച്ച് സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ് കുമാർ.
യോഗത്തില്‍ വിവിധ ജില്ലാ കമ്മിറ്റികള്‍ മുന്നണി മാറണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് തർക്കം ഉണ്ടായത്. ഐക്യം ഇല്ലാതെ പാർട്ടിയെ മുന്നോട്ട് നയിക്കാൻ ബുദ്ധിമുട്ടാണെന്ന് ശ്രേയാംസ് കുമാർ യോഗത്തെ അറിയിച്ചു. കോഴിക്കോട് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിലാണ് നിർണായക നീക്കം.
ആർജെഡിയില്‍ കുറെ നാളുകളായി മുന്നണിമാറ്റ ആവശ്യം പല നേതാക്കളും ഉയർത്തിയിരുന്നു. എന്നാല്‍, മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്ന് ശ്രേയാംസ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.പി. മോഹനൻ, നീലലോഹിതദാസ് അടക്കമുള്ള മറ്റ് നേതാക്കളും മുന്നണി മാറേണ്ട ആവശ്യമില്ലെന്ന് ആർജെഡിയില്‍ തന്നെ വ്യക്തമാക്കി.
എന്നാല്‍, ഒരു വിഭാഗം അപ്പോഴും മുന്നണി മാറേണ്ട ആവശ്യകതയുണ്ട് എന്നതില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എല്‍ഡിഎഫില്‍ നിന്നതുകൊണ്ട് ആർജെഡിക്ക് പ്രത്യേകിച്ച് പരിഗണിനകളൊന്നും ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നണിമാറ്റ ആവശ്യം



