video
play-sharp-fill

ചക്രക്കസേരയിൽ നിന്ന് റിസ്വാനക്ക് പുതുജീവിതം, കരുത്തോടെ ചുവടുവച്ചു എത്തിയത് സുരേഷ് ​ഗോപിയെ കാണാൻ, നൽകാൻ കയ്യിലൊരു സമ്മാനവും

ചക്രക്കസേരയിൽ നിന്ന് റിസ്വാനക്ക് പുതുജീവിതം, കരുത്തോടെ ചുവടുവച്ചു എത്തിയത് സുരേഷ് ​ഗോപിയെ കാണാൻ, നൽകാൻ കയ്യിലൊരു സമ്മാനവും

Spread the love

കണ്ണൂർ: സെറിബ്രൽ പാൾസി ബാധിച്ച് ചക്രക്കസേരയിലായിരുന്ന കണ്ണൂർ പിലാത്തറയിലെ റിസ്വാനയ്ക്ക് പുതുജീവിതം. ശസ്ത്രക്രിയക്ക് ശേഷം റിസ്വാന ജീവിതത്തിലേക്ക് ചുവടുവച്ചു കയറുകയാണ്.

റിസ്വാനയുടെ ജീവിത കഥ ലോകമറിഞ്ഞതോടെ റിസ്വാനയ്ക്ക് സന്മനസ്സുള്ളവരുടെ സഹായ ഹസ്തം നീളുകയായിരുന്നു. അതിനിടയിൽ ചികിത്സാ സഹായം പൂർണമായും നൽകി സുരേഷ് ഗോപി രം​ഗത്തെത്തി.

കണ്ണൂരിലെത്തിയപ്പോൾ കാണാൻ, സുരേഷ് ഗോപിക്ക് സമ്മാനവുമായി റിസ്വാന നടന്നെത്തി. മകളൊന്ന് നടന്നുകിട്ടാൻ , കൈ നീട്ടിയതാണ് സജിന. ചക്രക്കസേരയിൽ നിന്നിറങ്ങണം എന്ന് മാത്രമായിരുന്നു സജിനയുടെ ആ​ഗ്രഹം. ശസ്ത്രക്രിയക്ക് വേണ്ട മുഴുവൻ തുകയും സുരേഷ് ഗോപി നൽകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറഞ്ഞറിയിക്കാൻ കഴിയില്ല. എന്റെ ലൈഫ് തന്നെയാണ് എനിക്ക് തിരിച്ചുതന്നത്. സർജറി ചെയ്തില്ലായിരുന്നെങ്കിൽ ഫുൾ കിടപ്പിലായിപ്പോയെനെ. ജീവിതത്തിലേക്ക് കൊണ്ടുവന്ന സാറിനോട് നന്ദി പറയാൻ വന്നതാണ്. നടക്കാൻ പറ്റുന്നതിന്റെ ഒരു എക്സൈറ്റ്മെന്റ് ഇപ്പോഴുണ്ട്. -സുരേഷ് ​ഗോപിയെ കാണാനെത്തിയ റിസ്വാന പറയുന്നു.

ശസ്ത്രക്രിയ കഴിഞ്ഞു, തളർന്നിരുന്ന കാലുകൾ കരുത്തോടെ ചുവടുവച്ചു. നിറചിരിയോടെ റിസ്വാന പതിയെ ജീവിതത്തിലേക്ക് നടന്നുവരികയാണ്.

കണ്ണൂരിലെത്തിയ സുരേഷ് ഗോപിയെ കാണാനും റിസ്വാന നടന്നെത്തിയതാണ് സന്തോഷം. വാടകവീടൊഴിയണമെന്നും കടങ്ങളെല്ലാം തീർക്കണമെന്നും റിസ്വാന പറയുന്നു.