റിയാസ് മൗലവി വധക്കേസ് പ്രതികളായ സംഘപരിവാർ പ്രവർത്തകരെ വെറുതെ വിട്ടു

Spread the love

കാസർകോട്  : മുഹമ്മദ് റിയാസ് മൗലവി വധക്കേസ് പ്രതികളായ സംഘപരിവാർ പ്രവർത്തകർക്ക് ജാമ്യം.അഖിലേഷ് ജിതിൻ അജീഷ് എന്നിവരെയാണ് വെറുതെവിട്ടത്.കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

സംഭവം നടന്ന് ഏഴു വർഷങ്ങൾക്ക് ശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത്.അതുകൊണ്ടുതന്നെ കേസിന് വിധി പറയുന്ന എട്ടാമത്തെ ജഡ്ജിയായിരുന്നു കെ കെ ബാലകൃഷ്ണൻ.

2017 മാർച്ച് 20 പുലർച്ചെയാണ് മദ്രസ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ സംഘപരിവാർ പ്രവർത്തകർ പള്ളിക്കകത്ത് അതിക്രമിച്ചു കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.വർഗീയ കലാപം ഉണ്ടാക്കുക എന്ന ഗൂഢ ലക്ഷത്തോടെ ആയിരുന്നു ഈ കർമ്മം അവർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധിക്കെതിരെ അപ്പീൽ പോകുമെന്ന് റിയാസിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.