കൂട്ടുകാരോടൊപ്പം മറുകരയിലേക്ക് നീന്തുന്നതിനിടെ ഒഴുക്കിൽ പെട്ടു ; യുവാവിന് ദാരുണാന്ത്യം

Spread the love

ചേർത്തല: കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മരിച്ചു. ഒറ്റമശ്ശേരി പൊഴിച്ചാലിലാണ് അപകടം നടന്നത്. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ ഒറ്റമശേരി നവർത്തിൽ ലാലിന്‍റെ മകൻ വിപിൻ ലാൽ (25) ആണ് മരിച്ചത്. രണ്ടു കൂട്ടുകാരോടൊപ്പം ഇയാൾ കുളിക്കാൻ ഇറങ്ങിയത്. മറ്റുള്ളവരോടൊപ്പം മറുകരയിലേക്ക് നീന്തുന്നതിനിടെയായിരുന്നു അപകടം നടന്നത്.

video
play-sharp-fill

സുഹൃത്തുക്കൾ നീന്തി മറുകരയിലെത്തിയെങ്കിലും നീന്തുന്നതിനിടെ വിപിൻ ആഴത്തിലേക്ക് താഴ്ന്ന് പോകുകയായിരുന്നു. ഇതുകണ്ട സമീപവാസിയുടെ നേതൃത്വത്തിൽ ഇയാളെ കരക്കെത്തിച്ച് സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.