അച്ചൻകോവില്‍, വാമനപുരം നദികളില്‍ ജലനിരപ്പ് ഉയരുന്നു; തീരത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്; നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് നിർദ്ദേശം

Spread the love

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം.

video
play-sharp-fill

പള്ളിക്കല്‍, വാമനപുരം എന്നീ നദികളുടെ ജലനിരപ്പ് ഉയരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

സംസ്ഥാന ജലസേചന വകുപ്പിൻ്റെ കോന്നി ജിഡി, മൈലാംമൂട് എന്നീ സ്റ്റേഷനില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നല്‍കി.