പുഴയിൽ തുണിയലക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; വയോധിക മരിച്ചു

Spread the love

കാസർകോട്: കാസർകോട് മധുവാഹിനി പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിന് സമീപത്തെ ഗോപിക (75 ) ആണ് മരിച്ചത്. വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഒരു കിലോ മീറ്റർ ദൂരത്തായാണ് മൃതദേഹം കണ്ടെത്തിയത്.