പതിനാല് വർഷത്തിൽ ഒരു മാസം പോലും പെൻഷൻ മുടങ്ങിയിട്ടില്ല; കൊലക്കുറ്റത്തിന് കഠിന തടവ് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോഴും റിട്ട.ഐജി കെ ലക്ഷ്മണ പെൻഷനായി വാങ്ങിയത് ഒരു കോടിയോളം രൂപ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിവരവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ
കൊച്ചി: കൊലക്കേസില്‍ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണ ഒരുകോടി രൂപയോളം പെൻഷനായി വാങ്ങിയെന്ന് വിവരാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കല്‍.
കൊലക്കേസില്‍ പ്രതിയായ കെ. ലക്ഷ്മണയെ എറണാകുളം സി.ബി.ഐ കോടതി 2010 ഒക്‌ടോബർ 28 ന് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു. അന്നുമുതല്‍ ഇതുവരെ പതിനാലു വർഷമായി ഒരു മാസം പോലും മുടങ്ങാതെ 90,42,600 ലക്ഷം രൂപ പെൻഷനായി വാങ്ങിയിട്ടുണ്ടെന്നാണ് ജോമോൻ പുത്തൻപുരയ്ക്കല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നത്.
വിവരാവകാശ നിയമപ്രകാരമാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോമോൻ പുത്തൻപുരയ്ക്കല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:
റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണ നിയമവിരുദ്ധമായി ഒരു കോടിയോളം രൂപയുടെ പെൻഷൻ വാങ്ങിച്ചുകൊണ്ടിരിക്കുകയാണ്.
കൊലക്കേസില്‍ പ്രതിയായ റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയെ ജീവപര്യന്തം കഠിന തടവിന് എറണാകുളം സി.ബി.ഐ കോടതി 2010 ഒക്‌ടോബർ 28 ന് ശിക്ഷിച്ചിരുന്നു. അന്നുമുതല്‍ ഇതുവരെ പതിനാലു വർഷമായി ഒരു മാസം പോലും മുടങ്ങാതെ 90,42,600 ലക്ഷം രൂപ (1 കോടിയോളം) പെൻഷൻ വാങ്ങിച്ചുകൊണ്ടിരിക്കുന്നത് വിവരാവകാശ നിയമപ്രകാരം വെളിവായി. കെ. ലക്ഷ്മണ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പൂജപ്പുര സെൻട്രല്‍ ജയിലില്‍ കിടക്കുമ്ബോള്‍ എല്ലാ മാസവും മുടങ്ങാതെ പെൻഷൻ വാങ്ങിക്കുന്നുണ്ടായിരുന്നു.
1994 ല്‍ ജൂണ്‍ മാസം മുതലാണ് ലക്ഷ്മണ പെൻഷൻ വാങ്ങിക്കുവാൻ തുടങ്ങിയത്. 2010 ഒക്‌ടോബർ 28 നാണ് സി.ബി.ഐ കോടതി ലക്ഷ്മണയെ കഠിനതടവിന് ശിക്ഷിച്ചത്. 2011 ജൂണ്‍ 14 ന് ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.
പിന്നീട് സുപ്രീം കോടതിയും ജീവപര്യന്തം ശിക്ഷ ശരിവച്ചിരുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച കുറ്റവാളി കെ. ലക്ഷ്മണ കഴിഞ്ഞ 14 വർഷമായി പെൻഷൻ വാങ്ങിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്മണയുടെ ഒരു മാസത്തെ പെൻഷൻ 53,825 രൂപയാണ്. ലക്ഷ്മണ തിരുവനന്തപുരത്ത് കവടിയാർ ശ്രീവിലാസ് ലൈനിലെ വീട്ടിലാണ് താമസിച്ചുവരുന്നത്. ഇവിടെ വർഷങ്ങളായിട്ട് രണ്ട് പോലീസുകാർ സംരക്ഷണം നല്‍കിവരികയാണ്.
ലക്ഷ്മണയുടെ വീട്ടു ജോലികളെല്ലാം ചെയ്യുന്നത് പോലീസുകാരാണ്. റിട്ടയേർഡ് ഡി.ജി.പി. ക്കു പോലും ഒരു പോലീസുകാരൻ സംരക്ഷണം ഇല്ലാത്തിടത്ത് കോടതി ശിക്ഷിച്ച ലക്ഷ്മണയ്ക്ക് നിയമവിരുദ്ധമായി പോലീസുകാരെ സഹായത്തിന് വച്ചിരിക്കുകയാണ്.
സിസ്റ്റർ അഭയ കൊലകേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചതിനെ തുടർന്ന് ഫാ. കോട്ടൂർ കോളേജ് പ്രൊഫസർ എന്ന നിലയില്‍ പെൻഷൻ വാങ്ങിക്കുന്നത് സംസ്ഥാന ധനകാര്യവകുപ്പ് (പെൻഷൻ-ബി) തടഞ്ഞിരുന്നു. എന്നിട്ടും റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്ക്ക് ഇതു ബാധകമല്ലേ എന്നാണ് ആക്ഷേപം ഉയരുന്നത്.