പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ പ്രതികരിച്ച് ഋഷി സുനക്

Spread the love

ലണ്ടന്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സും ഋഷി സുനകുമാണ് പ്രധാനമന്ത്രി പദത്തിന്‍റെ അവസാന റൗണ്ടിൽ പരസ്പരം മത്സരിക്കുന്നത്.

video
play-sharp-fill

തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഋഷി.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടനില്‍ അത് മറികടക്കുന്നതിന് തെറ്റായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി വിജയിക്കുന്നതിനെ താന്‍ വിലമതിക്കുന്നില്ല എന്ന തരത്തിലായിരുന്നു ഋഷി സുനകിന്റെ പ്രതികരണം. പാലിക്കാനാവാത്ത വാഗ്ദാനങ്ങള്‍ നല്‍കി വിജയിക്കുന്നതിനേക്കാള്‍ നല്ലത് പരാജയപ്പെടുന്നതാണെന്നും അഭിമുഖത്തില്‍ സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group