play-sharp-fill
ഋഷഭ് പന്തിൻ്റെ കാർ അപകടത്തിൽപ്പെട്ട് തീ പിടിച്ചു; കാറിൻ്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് താരം പുറത്തെത്തിയത്; പരിക്ക് ഗുരുതരമല്ലെന്ന് പോലീസ്

ഋഷഭ് പന്തിൻ്റെ കാർ അപകടത്തിൽപ്പെട്ട് തീ പിടിച്ചു; കാറിൻ്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് താരം പുറത്തെത്തിയത്; പരിക്ക് ഗുരുതരമല്ലെന്ന് പോലീസ്

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടു. ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് അപകടമുണ്ടായത്. ഓടിച്ച വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു അപകടത്തെ തുടർന്ന് വാഹനം പൂർണമായും കത്തിനശിച്ചു .

അപകടത്തിൽ പെടുമ്പോൾ പന്ത് കാറിൽ ഒറ്റയ്ക്കായിരുന്നു കാറിൻ്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് താരം പുറത്തെത്തിയത്.തലയ്ക്കും കാലിനും പരിക്കേറ്റ ഋഷഭ് പന്തിനെ ആദ്യം റൂര്‍കിയിലെ സക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഡൽഹിയിൽനിന്ന് സ്വന്തം നാടായ റൂർക്കി ലേക്ക് പോവുകയായിരുന്നു പന്ത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത് .പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തിന് ലിഗമെൻ്റ് ഇഞ്ചുറി ഉണ്ടാവാമെമെന്നാണ് എക്സ് റേ ഫലം.കാലിൻ്റെ എക്സ് റേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇടത് കാൽമുട്ടിൻ്റെ ലിഗമെൻ്റിനാണ് പരുക്ക്. താരത്തിൻ്റെ പുറത്ത് പൊള്ളലുണ്ട്.നെറ്റിയിലും ഇടത് കണ്ണിലും പരുക്കേറ്റിട്ടുണ്ട്.

ഋഷഭ് പന്ത് അപകടനില തരണം ചെയ്ത ആശ്വാസ വാര്‍ത്ത വിവിഎസ് ലക്ഷ്മണാണ് ട്വീറ്റിലൂടെ പങ്കുവച്ചത്.ഋഷഭ് പന്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യവശാല്‍ അദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തു. പന്ത് വളരെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നു. വേഗം ആരോഗ്യം വീണ്ടെടുക്കൂ ചാമ്പ്യാ… വിവിഎസ് ലക്ഷ്മണിന്റെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു .

Tags :