
മുബൈ: പ്രശസ്ത ഗായകനും നടനുമായ റിഷഭ് ടണ്ടൻ (32) ഹൃദയാഘാതത്തെ തുടർന്ന് ഡല്‍ഹിയില്‍ അന്തരിച്ചു. മരിച്ച വിവരം അടുത്ത സുഹൃത്താണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഭാര്യയ്‌ക്കൊപ്പം മുംബൈയിൽ താമസിച്ചിരുന്ന റിഷഭ് ദീപാവലി ആഘോഷിക്കാൻ ആണ് കുടുംബത്തോടൊപ്പം ഡല്‍ഹിയിലെത്തിയത്. ഫക്കീർ എന്ന പേരില്‍ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന ആളാണ് റിഷഭ് ടണ്ടൻ. ആലാപനത്തോടൊപ്പം, അഭിനയത്തിലും സംഗീതസംവിധാനത്തിലും അദ്ദേഹം മികവ് പുലർത്തി. സുഫി സംഗീതവും ആധുനിക ഹിന്ദി സംഗീതവും സംയോജിപ്പിച്ച് അദ്ദേഹം സുവിശേഷ ഗാനങ്ങള്‍ സൃഷ്ടിച്ചു. റിഷഭിന്റെ നിരവധി ഗാനങ്ങള്‍ക ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. സംഗീതലോകവും ആരാധകരും അദ്ദേഹത്തിന്റെ വിടവാങ്ങലില്‍ ഏറെ ദുഃഖത്തിലാണ്.


