video
play-sharp-fill

ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം;ശസ്ത്രക്രിയ വലത് കാൽ മുട്ടിൽ;  ചികിത്സ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ;ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ്  അപകടമെന്ന ആരോപണം ദേശീയ പാതാ അതോറിറ്റി തള്ളി

ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം;ശസ്ത്രക്രിയ വലത് കാൽ മുട്ടിൽ; ചികിത്സ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ;ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന ആരോപണം ദേശീയ പാതാ അതോറിറ്റി തള്ളി

Spread the love

സ്വന്തം ലേഖകൻ
മുംബൈ: അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം. വലത് കാൽ മുട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. നിലവിൽ മൂന്ന് ദിവസത്തെ നിരീക്ഷണത്തിലാണ് ഋഷഭ് പന്ത്. മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് ഋഷഭ് പന്ത് ചികിത്സയിൽ തുടരുന്നത്.

ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു.

ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്. അവിടുത്തെ കുഴിയെ വെട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാർ അപകടത്തിൽപ്പെട്ടത്. മാക്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ഈ ആരോപണം ദേശീയ പാതാ അതോറിറ്റി തള്ളുകയും ചെയ്തു.

Tags :