സംസ്ഥാനത്ത് ഓണം സ്പെഷ്യൽ അരി വിതരണം നാളെ മുതൽ ; ഓണക്കിറ്റ് മഞ്ഞകാർഡ് ഉടമകൾക്ക് മാത്രം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം:സംസ്ഥാനത്ത് ഓണം സ്പെഷ്യൽ അരിവിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ അഞ്ചു കിലോ വീതം സ്‌പെഷ്യല്‍ പുഴക്കലരി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ ഈ മാസം 19 മുതല്‍ ആരംഭിക്കും.

സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകളാണ് തുറക്കുന്നത്. സപ്ലൈകോയിലെ വിലയില്‍ തന്നെയായിരിക്കും ഓണച്ചന്തകളിലെ ആവശ്യസാധനങ്ങളുടെ വില്‍പ്പനയും. ഓണവിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് സപ്ലൈകോയും അറിയിച്ചു.ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും മറ്റ് അവശ വിഭാഗങ്ങള്‍ക്കും മാത്രമായിരിക്കും ഓണക്കിറ്റ് ലഭ്യമാകുക. എന്നാല്‍, വിതരണം എന്നുമുതല്‍ ആരംഭിക്കുമെന്ന് വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണക്കിറ്റ് വിതരണം എന്നുമുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കിറ്റിലെ ഇനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.ഇത്തവണ ഓണക്കിറ്റ് എല്ലാവര്‍ക്കും ഉണ്ടാകില്ലെന്നും കോവിഡ് കാലത്ത് നല്‍കിയത് പോലെ ഓണക്കിറ്റ് ഇത്തവണ വിതരണം ചെയ്യാനാകില്ലെന്നും ആ സാചര്യം നിലവില്‍ സംസ്ഥാനത്തില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചിരുന്നു.