play-sharp-fill
ലെബനനിലെ പേജർ സ്ഫോടനം : ഹിസ്ബുള്ളയെ തീര്‍ത്ത മൊസാദ് ബുദ്ധി നടപ്പിലാക്കിയത് മലയാളിയായ റിൻസൺ ജോസോ? പേജറുകളുടെ ഇടനിലക്കാരൻ മലയാളിയെന്ന് മാധ്യമങ്ങള്‍ ;  റിന്‍സണെ തേടി നോര്‍വെയും ബള്‍ഗേറിയയും

ലെബനനിലെ പേജർ സ്ഫോടനം : ഹിസ്ബുള്ളയെ തീര്‍ത്ത മൊസാദ് ബുദ്ധി നടപ്പിലാക്കിയത് മലയാളിയായ റിൻസൺ ജോസോ? പേജറുകളുടെ ഇടനിലക്കാരൻ മലയാളിയെന്ന് മാധ്യമങ്ങള്‍ ; റിന്‍സണെ തേടി നോര്‍വെയും ബള്‍ഗേറിയയും

ലെബനനിലെ പേജർ സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം മലയാളിയായ നോർവീജിയൻ പൗരൻ റിൻസൺ ജോസിലേക്കും. സ്‌ഫോടനത്തിന് ഉപയോഗിച്ച പേജറുകൾ വാങ്ങാൻ ഇസ്രയേലിനെ സഹായിച്ചവരുടെ കൂട്ടത്തിൽ റിൻസൻ ജോസ് എന്ന മുപ്പത്തിയൊയൊൻപതുകാരനും ഉണ്ടെന്നാണ് സംശയിക്കുന്നത്.

ഒരു ബൾഗേറിയൻ ഷെൽ കമ്പനിയുടെ ഉടമയാണ് റിൻസൺ. അദ്ദേഹമാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽ നിർമിച്ചുവെന്ന് കരുതപ്പെടുന്ന പേജറുകൾ ഹിസ്‌ബുള്ളയ്ക്ക് കൈമാറാൻ ഇടനില നിന്നതെന്നാണ് റിപ്പോർട്ട്.


പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ റിൻസനെ കാണാനില്ലെന്നാണ് വിവരം. പേജറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്താനുള്ള ഇസ്രയേലിന്റെ രഹസ്യ ഗൂഢാലോചനയെ കുറിച്ച് റിൻസണ് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ഇസ്രയേലി സുരക്ഷാ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നയാളായിരുന്നു ക്രിസ്റ്റ്യാന ആർസിഡിയാക്കോണോ-ബാർസണി എന്നും അദ്ദേഹത്തിന്റെ അറിവുണ്ടായിരുന്നില്ല. കേരളത്തിൽ ജനിച്ച റിൻസൺ ജോസ് നോർവേ പൗരനാണ്. നോർവേ പോലീസാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിൻസൺ ജോസിൻ്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബൾഗേറിയൻ തലസ്ഥാനമായാ സോഫിയയിലെ ഒരു റെസിഡൻഷ്യൽ വിലാസത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവർ മുഖേനയാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽനിന്ന് ഹിസ്‌ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത്. ഒപ്പം പേജറുകളുടെ പണമിടപാടും റിൻസന്റെ നോർട്ട ഗ്ലോബൽ വഴിയാണ് നടന്നിട്ടുള്ളതെന്നും ബൾഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷം നോർട്ട ഗ്ലോബൽ വെബ്സൈറ്റും അപ്രത്യക്ഷമായിട്ടുണ്ട്.

സ്രോതസുകൾ പറയുന്നതനുസരിച്ച്, ബിഎസി കൺസൾട്ടിങ് കടലാസ് കമ്പനി മാത്രമാണ്. അവരുടെ ലോജിസ്റ്റിക്സ് എല്ലാം കൈകാര്യം ചെയ്തിരുന്നത് നോർട്ട ഗ്ലോബലാണ്. റിൻസന്റെ കമ്പനിയിൽ ജീവനക്കാരില്ലെന്നും ബൾഗേറിയൻ ഷെൽ കമ്പനി ഏജൻസിയായ ഏജന്റസ്യ സ നോവി ഫേമിയുമായി ബന്ധമുള്ള വിലാസത്തിൽനിന്നാണ് കമ്പനി പ്രവർത്തിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം, ബിഎസി കൺസൾട്ടിങ്ങിൻ്റെ ഉടമയും സിഇഒയുമായ ക്രിസ്റ്റ്യാന ആർസിഡിയാക്കോണോ-ബാർസണിയും ആരോപണത്തോട് പ്രതികരിച്ചിട്ടില്ല. തൻ്റെ കമ്പനി ഗോൾഡ് അപ്പോളോയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ പേജറുകളുടെ നിർമ്മാണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ബുധനാഴ്ച അവർ പറഞ്ഞിരുന്നു.