
മോതിരങ്ങള്‍ക്ക് മുകളിലൂടെ മാംസം വളര്‍ന്നു; വിരല്‍ മുറിച്ച് മാറ്റണമെന്ന് ഡോക്ടമാര്‍; ഒടുവില്‍ സംഭവിച്ചത്..
കൈവിരലിലെ മോതിരങ്ങള്‍ക്ക് മുകളിലൂടെ മാംസം വളർന്ന് ചികിത്സ തേടി യുവാവിന് രക്ഷകരായി അഗ്നിരക്ഷാ സേന.കൊല്ലം സ്വദേശി രതീഷിനാണ് മാംസം വളർന്നത്.വിരല്‍ മുറിച്ചുമാറ്റാതെ രക്ഷയില്ലെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിടത്താണ് അഗ്നിരക്ഷാ സേന സഹായത്തിന് എത്തിയത്.
കൊല്ലം സ്വദേശിയായ രതീഷ് വർഷങ്ങളായി സ്റ്റീല്‍ മോതിരവും സ്റ്റീല്‍ സ്പ്രിങ് മോതിരവും ഇടതുകയ്യില്‍ ധരിച്ചിട്ടുണ്ടായിരുന്നു.മോതിരം ഊരിമാറ്റാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.ഇതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.ഒടുവില്‍ ഇതിലൂടെ ദശ വളർന്ന് മോതിരം മൂടുന്ന അവസ്ഥയിലായതോടെയാണ് രതീഷ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.കൈവിരല്‍ മുറിച്ച് മാറ്റാതെ രക്ഷിയില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്.അങ്ങനെയാണ് അവസാന ശ്രമം എന്ന നിലയിൽ,മെഡിക്കല്‍ കോളജ് അധികൃതർ അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്.
യുവാവിന് അനസ്തേഷ്യ നല്‍കിയ ശേഷമാണ് ആറ് വളയങ്ങളുള്ള സ്റ്റീല്‍ സ്പ്രീംങ് മോതിരം,സ്റ്റീല്‍ മോതിരം എന്നിവ മുറിച്ച് നീക്കിയത്.തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരുടെ നിർദ്ദേശപ്രകാരമാണ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ ആശുപത്രിയില്‍ എത്തി ‘ഓപ്പറേഷന്’ നേതൃത്വം നല്‍കിയത്.യുവാവ് ഇപ്പോഴും മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
