play-sharp-fill
എന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു ; പിതാവിന്റെ സുഹൃത്ത് കണ്ടതുകൊണ്ട് രക്ഷപെട്ടു : റിമി ടോമി

എന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു ; പിതാവിന്റെ സുഹൃത്ത് കണ്ടതുകൊണ്ട് രക്ഷപെട്ടു : റിമി ടോമി

സ്വന്തം ലേഖിക

കൊച്ചി: കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്ന കാര്യം വെളിപ്പെടുത്തി ഗായിക റിമി ടോമി. ഒരു വിനോദചാനൽ പരിപാടിയ്ക്കിടെയാണ് റിമിയുടെ വെളിപ്പെടുത്തൽ. ഊട്ടിയിൽ താമസിക്കുമ്പോഴാണ് തട്ടിക്കൊണ്ടു പോകൽ ശ്രമം നടന്നതെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതു കൊണ്ടാണ് രക്ഷപെട്ടതെന്നും റിമി ടോമി പറഞ്ഞു.റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥി കാക്കോത്തികാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിലെ കണ്ണാം തുമ്പീ പോരാമോ, എന്ന ഗാനം ആലപിച്ചപ്പോഴായിരുന്നു റിമി തന്റെ അനുഭവ കഥ പറഞ്ഞത്. ചിത്രത്തിലെ കഥയ്ക്ക് സമാനമായ അനുഭവം ചെറുപ്പത്തിൽ തനിക്ക് ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തൽ.പപ്പ മിലിട്ടറിയിലായിരുന്നു. അങ്ങനെ ഊട്ടിയിൽ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. അപ്പോൾ ഭിക്ഷാടകനായ ഒരാൾ അവിടെ വന്നു. എന്നെ വിളിച്ചു. ഞാൻ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡിൽ നിൽക്കുമ്പോൾ പപ്പയുടെ കൂട്ടുകാരൻ കണ്ടു. എന്നെ മനസ്സിലായതിനാൽ അദ്ദേഹം തിരികെ വീട്ടിലെത്തിച്ചു. അവരെന്നെ ചാക്കിൽ കെട്ടികൊണ്ടുപോകാൻ ഒരുങ്ങുകയായിരുന്നു’വെന്നാണ് റിമി വെളിപ്പെടുത്തിയത്.