പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹമെന്ന് റിമി ടോമി : റോയ്‌സിന്റെ വിവാഹം നാളെ തൃശൂരിൽ

Spread the love

സ്വന്തം ലേഖകൻ

പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹമെന്ന് ഗായികയും നടിയുമായ റിമി ടോമി. നടി ജൂഹി റുസ്തഗിയും ഭാവി വരൻ ഡോ. രോഹിതും അതിഥികളായെത്തിയ പരിപാടിയിലാണ് അവതാരകയായ റിമി മനസ് തുറന്നിരിക്കുന്നത്.

 

 

ജൂഹിയോടും രോഹിതിനോടും പ്രണയത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു റിമി. ഒരു ഷൂട്ടിനിടെയാണ് പരിചയപ്പെട്ടതെന്നും അത് കഴിഞ്ഞ് പിരിയാൻ നേരം അനുഭവിച്ച മാനസികാവസ്ഥയെക്കുറിച്ചും ഇരുവരും മനസ് തുറന്നിരുന്നു. അപ്പോഴാണ് പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്നും,? വേദനിക്കാൻ തയ്യാറായവർ മാത്രമേ പ്രണയിക്കാവൂ എന്നും റിമി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്‌സ് കിഴക്കൂടൻ രണ്ടാമതും വിവാഹിതനാകാൻ പോകുകയാണ്. വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സോണിയ ആണ് വധു. നാളെ തൃശൂരിൽവച്ചാണ് ചടങ്ങ്.