video
play-sharp-fill
പുതിയ മൊബൈൽ ആപ്പ്, ‘ റിജു ആൻഡ് പി എസ് കെ ജൂണിയറി’ൻറെ ലോഗോ പ്രകാശനം കേന്ദ്രമന്ത്രി വി മുരളീധരൻ നിർവ്വഹിച്ചു :  വിവിധ സിലബസുകളിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായിയാണ് ആപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്

പുതിയ മൊബൈൽ ആപ്പ്, ‘ റിജു ആൻഡ് പി എസ് കെ ജൂണിയറി’ൻറെ ലോഗോ പ്രകാശനം കേന്ദ്രമന്ത്രി വി മുരളീധരൻ നിർവ്വഹിച്ചു : വിവിധ സിലബസുകളിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായിയാണ് ആപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ മൊബൈൽ ആപ്പ്, ‘ റിജു ആൻഡ് പി എസ് കെ ജൂണിയറി’ൻറെ ലോഗോ പ്രകാശനം കഴക്കൂട്ടത്തുള്ള കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ മാജിക് പ്ലാനറ്റിൽ കേന്ദ്രമന്ത്രി വി മുരളീധരൻ നിർവ്വഹിച്ചു. വിവിധ സിലബസുകളിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായിയാണ് ആപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, മാജിക് അക്കാദമി എക്‌സിക്കുട്ടീവ് ഡയറക്ടർ പ്രൊഫ. ഗോപിനാഥ് മുതുകാട് എന്നിവർ ചേർന്ന് ലോഗോ ഏറ്റുവാങ്ങി.

മേയർ അഡ്വ. കെ. ശ്രീകുമാർ, യുണിസെഫ് ചീഫ് ഓഫീസർ ജോബ് സഖറിയ, റിജു ആൻഡ് പി എസ് കെ ജൂണിയർ മാനേജിംഗ് ഡയറക്ടർ പി. സുരേഷ്‌കുമാർ, റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടർ അനിൽകുമാർ വി., ചന്ദ്രസേനൻ മാതൃമല എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്താം ക്ലാസ് വരെയുള്ള വിവിധ സ്‌കോളർഷിപ് പരീക്ഷകൾക്കും പ്ലസ്ടുവിന് ശേഷം കുട്ടികൾ ആഭിമുഖികരിക്കേണ്ടി വരുന്ന വിവിധ മത്സരപരീക്ഷകൾക്കും അഞ്ച് മുതൽ 10 വരെ കാലയളവിൽ തന്നെ യഥാർത്ഥ പരീക്ഷകളുടെ പശ്ചാത്തലത്തിൽ പരിശീലനം നൽകാൻ സഹായിക്കും വിധമാണ് ഈ മൊബൈൽ ആപ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ദീർഘ കാലയളവിൽ കുട്ടികളുടെ അഭിരുചി കണ്ടെത്താനും അഭിരുചിക്കൊത്ത മത്സരപരീക്ഷകളിൽ പരിശീലനം നൽകാനും കൂടി മൊബൈൽ ആപ്പിന് കഴിയുമെന്ന് റിജു ആൻഡ് പി എസ്. കെ. ജൂണിയർ മാനേജിംഗ് ഡയറക്ടർ പി. സുരേഷ്‌കുമാർ പറഞ്ഞു.